Iran players pose prior to the AFC Women’s Asian Cup Group A match between Iran and Philippines at Gold Coast Stadium on the Gold Coast, Australia, March 8, 2026. Dave Hunt/AAP Image/via REUTERS ATTENTION EDITORS - THIS IMAGE WAS PROVIDED BY A THIRD PARTY. NO RESALES. NO ARCHIVE. AUSTRALIA OUT. NEW ZEALAND OUT. NO COMMERCIAL OR EDITORIAL SALES IN NEW ZEALAND. NO COMMERCIAL OR EDITORIAL SALES IN AUSTRALIA. EDITORIAL USE ONLY.
ഓസ്ട്രേലിയയില്‍ നടന്ന ഏഷ്യന്‍ കപ് ടൂര്‍ണമെന്റില്‍ നിന്നും പരാജയപ്പെട്ട് പുറത്തായ ഇറാനിയന്‍ വനിതാ ഫുട്ബോള്‍ ടീമിനെ തിരിച്ചയക്കരുതെന്ന് ട്രംപ്. ടീമിനെ ഇറാനിലേക്ക് തിരിച്ചയച്ചാല്‍ അവര്‍ അവിടെവച്ച് കൊല്ലപ്പെടാനിടയുണ്ടെന്നും അഭയം നല്‍കണമെന്നും ട്രംപ് ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടു. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന വ്യോമാക്രമണത്തിനിടെയായിരുന്നു ടൂര്‍ണമെന്റ് ഓസ്ട്രേലിയയില്‍ ആരംഭിച്ചത്.
ഞായറാഴ്ച ഫിലിപ്പീൻസിനോട് 2-0 ന് തോറ്റതോടെയാണ് ഇറാൻ ടീം പുറത്തായത്. ഈ അവസരത്തില്‍ ടീമിനെ തിരിച്ചയക്കാന്‍ മുതിര്‍ന്നാല്‍ അത് ഓസ്ട്രേലിയ ചെയ്യുന്ന ഏറ്റവും ഗുരുതരമായ മനുഷ്യത്വവിരുദ്ധതയായി മാറുമെന്നും ട്രംപ് പറയുന്നു. ഏഷ്യൻ കപ്പ് ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി ഇറാനിയൻ ടീം തങ്ങളുടെ ദേശീയ ഗാനം ആലപിക്കാൻ വിസമ്മതിച്ച സംഭവവും നേരത്തേ വാര്‍ത്തയായിരുന്നു. ഇതിനെത്തുടര്‍ന്ന് വനിതാ ടീമിനെതിരെ പ്രതിഷേധമുണ്ടെന്നും ‘യുദ്ധകാലത്തെ വഞ്ചകര്‍’ ആയി മുദ്രകുത്തപ്പെട്ട ടീമിന്റെ ജീവനില്‍ ആശങ്കയുണ്ടെന്നും ആഗോള സംഘടനയായ ഫിഫ്പ്രോ (FIFPRO) അറിയിച്ചു.
ഓസ്ട്രേലിയ അഭയം നല്‍കിയില്ലെങ്കില്‍ വനിതാടീമിനെ അമേരിക്ക സംരക്ഷിക്കുമെന്നും ട്രംപ് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിനോട് പറഞ്ഞു. അതേസമയം ചില കളിക്കാര്‍ക്ക് അഭയം നല്‍കാന്‍ ഓസ്ട്രേലിയ തീരുമാനിച്ചതായി ട്രംപ് പിന്നീട് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. താന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചെന്നും അഞ്ചുപേരെ സംരക്ഷിക്കുമെന്ന് അറിയിച്ചതായും ട്രംപ് കുറിച്ചു. എങ്കിലും കളിക്കാരില്‍ പലരും തങ്ങളുടെ കുടുംബാംഗങ്ങളെയോര്‍ത്ത് തിരിച്ചുപോകാനാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് പറയുന്നു.
Iran players Atefeh Imani, Fatemeh Pasandideh and Sana Sadeghi react during their national anthem during the AFC Women's Asian Cup Group A match between Iran and the Philippines at Gold Coast Stadium on the Gold Coast, Australia, March 8, 2026. AAP Image/Dave Hunt/via REUTERS ATTENTION EDITORS - THIS IMAGE WAS PROVIDED BY A THIRD PARTY. NO RESALES. NO ARCHIVE. AUSTRALIA OUT. NEW ZEALAND OUT. NO COMMERCIAL OR EDITORIAL SALES IN NEW ZEALAND. NO COMMERCIAL OR EDITORIAL SALES IN AUSTRALIA. EDITORIAL USE ONLY.
അതേസമയം മത്സരത്തിന്റെ തുടക്കത്തില്‍ സ്വന്തം ദേശീയഗാനത്തെ അപമാനിച്ച ഇറാനിയന്‍ വനിതാ ടീം നടത്തിയത് അങ്ങേയറ്റത്തെ നിന്ദയെന്നായിരുന്നു ഇറാന്‍ ബ്രോഡ്കാസ്റ്റിങ് കമന്റേറ്റര്‍ പറഞ്ഞത്. രാജ്യത്തിനകത്തും വനിതാ ടീമിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഇടപെടലുണ്ടായത്.
അതേസമയം വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹോര്‍മുസ് അടച്ചിട്ടതോടെ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കുമെന്നും യുഎസ് സംരക്ഷണത്തിലുള്ള കപ്പലുകള്‍ ആക്രമിച്ചാല്‍ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നും ഇറാന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ട്രംപിന്‍റെ മുന്നറിയിപ്പിന് പിന്നാലെ ഇറാനെതിരെ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചു. ടെഹ്റാനിലും കരാഗിലും മണിക്കൂറുകളോളം വ്യോമാക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഇറാന്റെ ഡ്രോണുകള്‍ തകര്‍ത്തെന്ന് തുര്‍ക്കിയും യുഎഇയും കുവൈത്തും ഖത്തറും അറിയിച്ചു.