നാല് വയസുകാരന്‍റെ മരണത്തിന് പിന്നാലെ അമ്മ നരഭോജിയാണെന്ന നിഗമനത്തില്‍ പൊലീസ്. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് സംഭവം. 32കാരിയായ യുവതി വടക്കന്‍ സിഡ്നിയിലെ  വയോങ് പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയതോടെയാണ് കേസ് ആരംഭിക്കുന്നത്. 

യുവതിയുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ പൊലീസ് ഇവരുടെ വാടകവീട്ടിലെത്തി പരിശോധന നടത്തിയതോടെയാണ് നാലുവയസുകാരന്‍റെ മൃതശരീരം കണ്ടെത്തിയത്. ദിവസങ്ങള്‍ പഴക്കമുള്ള കുട്ടിയുടെ മൃതദേഹത്തില്‍ കൈ മുറിഞ്ഞ നിലയിലായിരുന്നു. കുട്ടിയുടെ അവസ്ഥ കണ്ട പൊലീസുകാര്‍ക്ക് ശാരീരികാസ്വസ്ഥത ഉണ്ടാവുകയും ഇവരെ ശുശ്രൂഷിക്കാനായി ആരോഗ്യപ്രവര്‍ത്തകര്‍ എത്തേണ്ടിയും വന്നു. 

ഇതിന് പിന്നാലെ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇതില്‍ നിന്നാണ് കുട്ടിയെ അമ്മ കുട്ടിയെ കൊന്ന് ഭക്ഷിച്ചതാകാം എന്ന സംശയമുയര്‍ന്നത്. കുട്ടിയെ എന്നും കാണുമായിരുന്നുവെന്നും വളരെ സന്തോഷവാനായാണ് എന്നും കാണപ്പെട്ടിരുന്നതെന്ന് അയല്‍വാസി പറഞ്ഞു. തന്‍റെ നായയെ നടത്താനായി കു‍ട്ടി തെരുവിലൂടെ എന്നും ഉലാത്തിയിരുന്നു. ഗാര്‍ഹിക പീഡന കേസിന് പിന്നാലെ യുവതി പങ്കാളിയെ ഉപേക്ഷിച്ച് വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. ഇതേ കേസില്‍ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവതി എത്തിയിരുന്നില്ല. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

ENGLISH SUMMARY:

Sydney mother cannibal is the alleged perpetrator in the horrific case where a four-year-old boy's body was discovered. Authorities in Sydney have arrested the 32-year-old woman after she surrendered to police, leading to a grim investigation into the child's death and the mother's alleged cannibalistic acts.