ആശങ്കയിലാണെങ്കിലും ഇസ്രയേലിലെ മലയാളികളെല്ലാം നിലവില്‍ സുരക്ഷിതരാണ്. ഒഴിപ്പിക്കല്‍ സാധ്യത മുന്നിലുണ്ടെങ്കിലും നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ വിരളമെന്ന് ഇസ്രയേലിലെ മലയാളി വി.ആര്‍.രജനി മനോരമ ന്യൂസിനോട് പറഞ്ഞു. വിനോദസഞ്ചാരത്തിനെത്തി ഇറാനില്‍ കുടുങ്ങിയ മലയാളി ലത്തീഫും സുരക്ഷിതാണ്.
വ്യോമാക്രമണം ഇസ്രയേലുകാര്‍ക്ക് പുതിയകാര്യമല്ല. ഹമാസ്, ഹിസ്ബുല്ല ആക്രമണങ്ങള്‍ കണ്ടുശീലിച്ചവര്‍ക്ക് മുന്‍കരുതലുകള്‍ മനഃപാഠമാണ്. ആക്രമണങ്ങള്‍ മുന്‍കൂട്ടി അറിയിക്കാനുള്ള സര്‍ക്കാര്‍ സംവിധാനം, വീടുകളിലും പൊതുസ്ഥലങ്ങളിലും സുരക്ഷാ കേന്ദ്രങ്ങളും നിലവിലുണ്ട്. ഇറാന്‍റെ ആക്രമണം ഹമാസ്, ഹിസ്ബുല്ല ആക്രമണങ്ങളെക്കാള്‍ തീവ്രതകൂടിയതാണെന്ന് ഹൈഫയിലുള്ള വി.ആര്‍.രജനി പറഞ്ഞു. ഇറാന്‍റെ ആണവപദ്ധതി കേന്ദ്രമുള്ള ഹൈഫ ഇറാന്‍റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്.
നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ കുറവാണ്. ഇറാനിലെ ബന്ദര്‍ അബ്ബാസില്‍ കുടുങ്ങിയ മലയാളി വിനോദസഞ്ചാരി വി.സി.ലത്തീഫും സുരക്ഷിതാണ്. ഇന്ത്യന്‍ എംബസി വേണ്ട സഹായം ചെയ്യുന്നതായി ലത്തീഫ് മനോരമ ന്യൂസിനോട് പറഞ്ഞു. മലയാളികളെല്ലാം സുരക്ഷിതരാണെന്ന് നോക്കയും വ്യക്തമാക്കി.