ബംഗ്ലദേശില്‍ ഏപ്രില്‍ ആദ്യപകുതിയില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഇടക്കാല സർക്കാര്‍ മേധാവി മുഹമ്മദ് യൂനുസ്. തിരഞ്ഞെടുപ്പു പ്രഖ്യാപിക്കണമെന്നതടക്കം ആവശ്യങ്ങളുമായി പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം. തിരഞ്ഞെടുപ്പിനുള്ള വിശദമായ രൂപരേഖ ഉചിതമായ സമയത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കുമെന്നും മുഹമ്മദ് യൂനുസ് അറിയിച്ചു. ബംഗ്ലാദേശിലെ അടുത്ത പൊതുതിരഞ്ഞെടുപ്പ് എന്നാകുമെന്ന മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും രാഷ്ട്രീയ ചർച്ചകൾക്കുമാണ് ഈ പ്രഖ്യാപനം വിരാമമിടുന്നത്. 

അതേസമയം, 2025 ഡിസംബറോടെ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബിഎൻപി) സഖ്യകക്ഷികളും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അടുത്തിടെ രൂപീകരിച്ച നാഷണൽ സിറ്റിസൺ പാർട്ടി (എൻസിപി) പ്രധാന പരിഷ്കാരങ്ങൾ പൂർത്തിയായതിനുശേഷം മാത്രമേ തിരഞ്ഞെടുപ്പ് നടത്താവൂ എന്നാണ് വാദിക്കുന്നത്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പരിഷ്കാരങ്ങളുടെ പുരോഗതിയെ ആശ്രയിച്ച് 2025 ഡിസംബർ മുതൽ 2026 ജൂൺ വരെ ഏത് സമയത്തും വോട്ടെടുപ്പ് നടക്കാമെന്ന് മുഹമ്മദ് യൂനുസ് മുമ്പ് സൂചിപ്പിച്ചിരുന്നു.

2024 ഓ​ഗസ്റ്റിൽ ബംഗ്ലാദേശിൽ ആരംഭിച്ച വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്നാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കി മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാരിനെ നിയമിക്കുന്നത്.

ENGLISH SUMMARY:

Interim Prime Minister of Bangladesh, Muhammad Yunus, has announced that the country’s general elections will be held in early April 2025. The declaration comes amid growing pressure from opposition parties demanding a poll schedule. Yunus stated that the detailed election framework will be released by the Election Commission at the appropriate time. This announcement ends months of uncertainty and intense political debates surrounding the timing of the next national polls. Opposition alliances like the BNP had called for elections by December 2025, while others urged further electoral reforms.