TOPSHOT - This video grab taken from a handout footage released by the Ukrainian Security Service on June 3, 2025, allegedly shows the explosion of the Kerch Bridge connecting Crimea with Russia following a special operation carried out by the Ukrainian Security Service, amid the ongoing Russian-Ukrainian conflict. (Photo by Handout / UKRAINIAN SECURITY SERVICE / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / UKRAINIAN SECURITY SERVICE" - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS - AFP CANNOT INDEPENDENTLY VERIFY THE AUTHENTICITY OR LOCATION, DATE, AND CONTENT OF THESE IMAGES. /

TOPICS COVERED

റഷ്യയെ ആക്രമിച്ചത് വെള്ളത്തിനടിയിലൂടെയുള്ള സ്ഫോടനത്തിലെന്ന് വെളിപ്പെടുത്തി യുക്രെയ്ന്‍. ക്രൈമിയയിലേക്കുള്ള റെയില്‍ പാലങ്ങള്‍ തകര്‍ത്തതിന്‍റെ വിശദാംശങ്ങളും യുക്രെയ്ന്‍ പുറത്തുവിട്ടു. ഒരു ടണ്ണിലേറെ സ്ഫോടക വസ്തുക്കള്‍ ആക്രമണത്തിനായി ഉപയോഗിച്ചുവെന്നും യുക്രെയ്ന്‍ വ്യക്തമാക്കി. അതേസമയം, തീവ്രവാദി ആക്രമണമാണ് യുക്രെയ്ന്‍ നടത്തിയതെന്ന് റഷ്യന്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് കമ്മിറ്റി ആരോപിച്ചു. 

This handout image released by the Ukrainian Security Service on June 3, 2025, allegedly shows people inspecting damage to the Kerch Bridge connecting Crimea with Russia following a special operation carried out by the Ukrainian Security Service, amid the ongoing Russian-Ukrainian conflict. (Photo by Handout / UKRAINIAN SECURITY SERVICE / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / UKRAINIAN SECURITY SERVICE" - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS - AFP CANNOT INDEPENDENTLY VERIFY THE AUTHENTICITY OR LOCATION, DATE, AND CONTENT OF THESE IMAGES. /

1100 കിലോ സ്ഫോടക വസ്തുക്കളാണ് ക്രൈമിയയിലെ പാലം തകര്‍ക്കാന്‍ ഉപയോഗിച്ചതെന്നും 2022ലും 23ലും പാലം ആക്രമിച്ചിരുന്നുവെന്നും ഇത്തവണ വെള്ളത്തിനടിയിലൂടെയാണെന്ന് മാത്രമേയുള്ളൂവെന്നും യുക്രെയ്ന്‍ വക്താവ് വ്യക്തമാക്കി. പാലം തകര്‍ന്നുവെന്നും യുക്രെയ്ന്‍ അവകാശപ്പെട്ടു. അതേസമയം, സ്ഫോടനത്തിന് പിന്നാലെ പാലം താല്‍കാലികമായി അടച്ചുവെന്നാണ് അധികൃതര്‍ സ്ഥിരീകരിക്കുന്നത്. ഇതേക്കുറിച്ച് റഷ്യ ഇതുവരേക്കും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

വിവിധ നഗരങ്ങളിലായി യുക്രെയ്ന്‍ നടത്തിയ ആക്രമണങ്ങളില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും 50ലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  112 ഡ്രോണുകള്‍ റഷ്യ യുക്രെയ്ന്‍ ലക്ഷ്യമാക്കി തൊടുത്തുവെന്നും ഇതില്‍ 75 എണ്ണം വെടിവച്ചിട്ടെന്നും യുക്രെയ്ന്‍ വ്യോമസേന അറിയിച്ചു. 

ENGLISH SUMMARY:

Ukraine reveals details of an underwater explosive attack that damaged railway bridges to Crimea. Over one ton of explosives was used, according to Ukrainian sources. Russia labels the act as terrorism.