Opal-Suchata

image/ Twitter

മിസ് തായ്‌ലന്‍ഡ് ഒപ്പാല്‍ സുഷാത മിസ് വേള്‍ഡ് 2025. കഴിഞ്ഞ വർഷം മുംബൈയിൽ നടന്ന മിസ് വേള്‍ഡ് മത്സരത്തിൽ കിരീടം സ്വന്തമാക്കിയ ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന ഫിസ്കോവ വിജയിയെ കിരീടം അണിയിച്ചു. 

മിസ് എത്യോപ്യ റണ്ണര്‍ അപ്പ്. മിസ് പോളണ്ട് മൂന്നാം റണ്ണര്‍ അപ്പ്. അവസാന എട്ടുപേരില്‍ ഇടം പിടിക്കാനാകാതെ മിസ് ഇന്ത്യ നന്ദിനി ഗുപ്ത പുറത്തായി. ഹൈദരാബാദിലെ ഹൈടെക്സ് എക്സിബിഷൻ സെന്ററിൽ നടന്ന ഗ്രാന്റ് ഫിനാലെയിൽ നാൽപതു പേരാണ് അവസാനഘട്ടത്തിൽ മാറ്റുരച്ചത്. 2017ലെ ലോകസുന്ദരി മാനുഷി ഷില്ലർ, തെലുങ്ക് താരം റാണ ദഗുബാട്ടി എന്നിവരുള്‍പ്പെടെ ഒൻപതംഗ ജഡ്ജിങ് പാനലാണ് വിജയിയെ തിരഞ്ഞെടുത്തത്.

ENGLISH SUMMARY:

Thailand's Opal Suchata crowned Miss World 2025