France's President Emmanuel Macron and his wife Brigitte Macron disembark from their plane upon their arrival at Halim Perdanakusuma International Airport in Jakarta on May 27, 2025. (Photo by YASUYOSHI CHIBA / AFP)
വിയറ്റ്നാം സന്ദര്‍ശനത്തിനിടെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോയെ ഭാര്യ ബ്രിജിത്ത് മുഖത്തു പിടിച്ചുതള്ളുന്ന ദൃശൃങ്ങള്‍ വന്‍വൈറലായല്ലോ. ഞാനും ഭാര്യയും തമ്മില്‍ ഒരുതമാശ പൊട്ടിച്ചതാ എന്നൊക്കെ പറഞ്ഞ് മക്രോ പിടിച്ചുനിന്നെങ്കിലും ആ തമാശ അങ്ങ് ‘ഒത്തില്ല’ എന്നമട്ടില്‍ ഉടക്കിയായിരുന്നു ബ്രിജിത്തിന്റെ വരവ്. എന്തായാലും അതിനുശേഷം ബ്രിജിത്തിന് പിന്നാലെയാണ് സൈബര്‍ലോകം. 48 കാരനായ മക്രോയും 72കാരിയായ ബ്രിജിത്തും തമ്മിലുള്ള ദാമ്പത്യം പത്തൊന്‍പതാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. മക്രോയേക്കാള്‍ 25വയസ് പ്രായക്കൂടുതലുണ്ട് ബ്രിജിത്തിന്. അതിരും വരമ്പും അളവുമില്ലാതെ പ്രണയിക്കുന്നവരുടെ നാടായ ഫ്രാന്‍സിനെപ്പോലും അമ്പരപ്പിച്ച പ്രണയകഥയാണത്.
Brigitte Macron kisses her husband France's President Emmanuel Macron as they received by Indonesia's President Prabowo Subianto at Merdeka Palace in Jakarta on May 28, 2025. (Photo by Ludovic MARIN / AFP)
ഫ്രാന്‍സിലെ പ്രശസ്തമായ ചോക്ലേറ്റ് കമ്പനി ഉടമകളായ സമ്പന്നമായ കുടുംബം ആയിരുന്നു ബ്രിജിത്തിന്റെത്. ഭർത്താവ് ആന്‍ഡ്രേ ലൂയിസ് ഓസി. മൂന്നു മക്കൾ. ബ്രിജിത്തിന്‍റെ മൂത്തമകന്‍റെ ക്ലാസ്മേറ്റ് ആയിരുന്നു മക്രോ. ബ്രിജിത്ത് അതേസ്കൂളിലെ അധ്യാപികയും. ഫ്രഞ്ചും ലാറ്റിനുമായിരുന്നു വിഷയങ്ങള്‍. മക്രോയും ബ്രിജിത്തും തമ്മിലുളള സൗഹൃദം ആരംഭിക്കുന്നത് സ്കൂളിനു പുറത്തുള്ള ഡ്രാമ ക്ലബില്‍ നിന്നായിരുന്നു. പ്രായപൂര്‍ത്തിയെത്തും മുന്‍പേ പതിനേഴാം വയസില്‍ മൂന്നുമക്കളുടെ അമ്മയും 42 വയസുകാരിയുമായ ബ്രിജിത്തിനെ മക്രോ പ്രൊപ്പോസ് ചെയ്തു. മക്രോ ജനിക്കും മുന്‍പേ വിവാഹിതയായ ബ്രിജിത്ത്, ആദ്യം പ്രണയം സമ്മതിക്കാന്‍ മടിച്ചു. മക്രോയുടെ സമപ്രായക്കാരായ മക്കളുടെ പ്രതികരണമോര്‍ത്തായിരുന്നു ആശങ്ക.
വൈകാതെ പ്രണയം പരസ്യമായി. ഇതോടെ മക്രോയുടെ മാതാപിതാക്കള്‍ മകനെ പാരിസിലേക്ക് ഉന്നതപഠനത്തിനയച്ചു. കൗമാരം വിട്ട് യൗവ്വനത്തിലെത്തിയിട്ടും മക്രോയുടെ മനസില്‍ ബ്രിജിത്ത് മാത്രം തെളിഞ്ഞുകത്തി. മക്രോയെ മറക്കാന്‍ ബ്രിജിത്തിനും കഴിഞ്ഞില്ല. പ്രണയം തീവ്രമായതോടെ 2006 ല്‍ ബ്രിജിത്ത് വിവാഹമോചിതയായി. 2007 ല്‍ മക്രോയുമായുള്ള വിവാഹം.
France's President Emmanuel Macron and his wife Brigitte Macron wave as they board their plane for departure following their visit to Vietnam at Noi Bai International Airport in Hanoi on May 27, 2025. (Photo by Ludovic MARIN / AFP)
ഫ്രഞ്ച് പ്രസിഡന്‍റായി ചുമതലേല്‍ക്കുമ്പോഴടക്കം, തന്‍റെ ജീവിതത്തിലെ നിര്‍ണായക നേട്ടങ്ങള്‍ക്ക് പിന്നില്‍ ബ്രിജിത്താണെന്ന് മക്രോ പലപ്പോഴും മനസു തുറന്നു. കുട്ടികളെ അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ലൈവ് എന്ന ഒരു സംരംഭത്തിന്‍റെ സ്ഥാപകയാണ് ബ്രിജിത്ത്. ഭിന്നശേഷിക്കുട്ടികള്‍ക്കായും പ്രവര്‍ത്തിക്കുന്നു. പ്രണയത്തിന്‍റെ നാടായ ഫ്രാന്‍സില്‍, പത്തൊന്‍പതുവര്‍ഷം നീണ്ട പ്രണയ സുരഭിലമായ ദാമ്പത്യം ഇന്നും ഈഫല്‍ ടവര്‍പോലെ സുദൃഢം.