ഡി.സി ബുക്സ് ഉടമ രവി ഡീസിക്ക് ഫ്രഞ്ച്ര് സര്‍ക്കാരിന്‍റെ ഷെവലിയര്‍ പുരസ്ക്കാരം. ഡല്‍ഹി ഫ്രഞ്ച് എംബസിയില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍ തിയറി മതോ പുരസ്കാരം സമ്മാനിച്ചു. ഫ്രഞ്ച് കൃതികളുടെ പരിഭാഷയടക്കം പുസ്തക പ്രസാധനരംഗത്ത് ഡീസി ബുക്സ് നല്‍കുന്ന സംഭാവനകള്‍ വലുതെന്ന് അംബാസഡര്‍ പറഞ്ഞു. രവി ഡിസി മറുപടി പ്രസംഗം നടത്തി. സാമൂഹ്യ–സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.