Image: Reuters
ഡോണള്‍ഡ് ട്രംപ് പ്രസിഡന്‍റായി അധികാരമേറ്റതിന് പിന്നാലെ അമേരിക്കയുടെ സമ്പദ് വ്യവസ്ഥയില്‍ കുത്തനെ ഇടിവുണ്ടായെന്ന് കണക്കുകള്‍. രാജ്യത്തിന്‍റെ കടം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുന്‍പ് പ്രതീക്ഷിച്ച വളര്‍ച്ച യുഎസിനുണ്ടാകില്ലെന്ന് ധനകാര്യ റാങ്കിങ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് വ്യക്തമാക്കുന്നു. 36 ലക്ഷം കോടി ഡോളറാണ് അമേരിക്കയുടെ കടം. കടം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ യുഎസിന്‍റെ റേറ്റിങ് ട്രിപ്പിള്‍ എയില്‍ നിന്നും എഎ1 ആയാണ് മൂഡീസ് കുറച്ചത്.
(FILES) People walk outside 7 World Trade Center, home of Moody s Corporation headquarters on March 18, 2025 in New York City. The United States lost its last triple-A credit rating from a major agency on May 16, 2025 as Moody's announced a downgrade, citing rising levels of government debt and dealing a blow to Donald Trump's narrative of economic strength and prosperity. The downgrade to Aa1 from Aaa adds to the bad news for the US president, coming on the same day his flagship spending bill failed to pass a key vote in Congress due to opposition from several Republican fiscal hawks. (Photo by ANGELA WEISS / AFP)
1919 മുതല്‍ യുഎസിന് ട്രിപ്പിള്‍ എ റേറ്റിങാണ് മൂഡീസ് നല്‍കി വന്നിരുന്നത്. മറ്റ് പ്രധാനപ്പെട്ട രണ്ട് ക്രെഡിറ്റ് ഏജന്‍സികള്‍ റേറ്റിങ് കുറച്ചിട്ടും മൂഡീസ് അതിന് തയാറായിരുന്നില്ല. പലിശ നിരക്ക് ഉയര്‍ന്നതോടെയും ധനക്കമ്മി തുടര്‍ച്ചയായി ഉയര്‍ന്ന് നില്‍ക്കാനും തുടങ്ങിയതോടെയാണ് റേറ്റിങ് കുറയ്ക്കാന്‍ മൂഡീസ് നിര്‍ബന്ധിതരായത്. ഈ പ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ തുടര്‍ച്ചയായുള്ള സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും മൂഡീസ് ചൂണ്ടിക്കാട്ടുന്നു.
ഫെഡറല്‍ ബജറ്റ് സന്തുലിതമാക്കുമെന്നായിരുന്നു അധികാരമേറ്റതിന് പിന്നാലെ ഡോണള്‍ഡ് ട്രംപിന്‍റെ പ്രതിജ്ഞ. കടബാധ്യത കുറയ്ക്കുകയാണ് സര്‍ക്കാരിന്‍റെ പ്രധാനലക്ഷ്യമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റും ആവര്‍ത്തിച്ചിരുന്നു. പക്ഷേ ഫലവത്തായ നടപടികള്‍ ഉണ്ടായതുമില്ല. നിലവിലെ നടപടികള്‍ കൊണ്ട് സുസ്ഥിരമായ ഫലം സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാവുകയുമില്ലെന്നും മൂഡീസ് വിലയിരുത്തുന്നു. 2035 ആകുമ്പോള്‍ ജിഡിപിയുടെ 134 ശതമാനമായികടം പെരുകുമെന്നും നിലവില്‍ ഇത് 98 ശതമാനമാണെന്നും മൂഡീസ് ചൂണ്ടിക്കാട്ടുന്നു.
2023 ല്‍ ഫിച്ച് റേറ്റിങ്സും യുഎസ് സോവറിന്‍ റേറ്റിങ് കുറച്ചിരുന്നു. 2011 ല്‍ സ്റ്റാന്‍ഡാര്‍ഡ്സ് ആന്‍റ് പുവര്‍ ആണ് യുഎസിന്‍റെ റേറ്റിങ് ആദ്യമായി കുറച്ചത്. മൂഡീസ് റേറ്റിങ് കുറച്ചതിന് പിന്നാലെ വിപണിയിലും ഇടിവ് പ്രകടമായി.