ബിലാവല്‍ ഭൂട്ടോ
ഇന്ത്യയ്ക്ക് സമാനമായി മറ്റ് രാജ്യങ്ങളിലേക്ക് എംപിമാരുടെ സംഘത്തെ അയക്കാന്‍ പാക്കിസ്ഥാനും. മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുക. മുന്‍ മന്ത്രി ഹിന റബ്ബാനി ഖാന്‍, മുന്‍ പ്രതിരോധമന്ത്രി ഖുറം ദസ്ത്ഗിര്‍ ഖാന്‍ എന്നിവരടക്കം സംഘത്തില്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ഇക്കാര്യം അറിയിച്ചതായി ബിലാവല്‍ ഭൂട്ടോ എക്സില്‍ കുറിച്ചു.
അതേസമയം, പാക് ഭീകരത തുറന്നു കാട്ടാനുള്ള 7 സർവകക്ഷി സംഘങ്ങളുടെ പൂർണ്ണ വിവരം പുറത്തുവിട്ട് കേന്ദ്രസർക്കാർ. 59 നേതാക്കൾ പട്ടികയിൽ . സംഘത്തിലെ അഞ്ചു കോൺഗ്രസ് നേതാക്കളിൽ ശശി തരൂർ അടക്കം നാലുപേർ പാർട്ടി നിർദ്ദേശിക്കാത്തവരാണ്. കോൺഗ്രസ് നിർദ്ദേശിച്ചവരിൽ ആനന്ദ് ശർമ ഒഴികെയുള്ള മൂന്ന് പേരെ സർക്കാർ തള്ളി.
9 പേരടങ്ങുന്ന മൂന്നു സംഘങ്ങളും എട്ടു പേരടങ്ങുന്ന നാലു സംഘങ്ങളുമാണ് പാക് ഭീകരത തുറന്നു കാട്ടാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ശശി തരൂർ നയിക്കുന്ന സംഘം യുഎസ്എ, പനാമ, ബ്രസീൽ , കൊളംബിയ, ഗയാന രാജ്യങ്ങൾ സന്ദർശിക്കും. സഞ്ജയ് ജാ നയിക്കുന്ന ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെട്ടിട്ടുള്ള സംഘം ഇന്തോനീഷ്യ, മലേഷ്യ, കൊറിയ, ജപ്പാൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ എത്തും.
ഇ.ടി. മുഹമ്മദ് ബഷീർ അംഗമായ ശ്രീകാന്ത് ഷിൻഡെ നയിക്കുന്ന സംഘം യുഎഇ, ലൈബീരിയ, കോ oഗോ, സിയറ ലിയോൺ എന്നിവിടങ്ങളിലേക്ക് പോകും. സുപ്രിയ സുലെ നയിക്കുന്ന ഈജിപ്ത്, എത്യോപ്യ, ഖത്തർ, സൗത്ത് ആഫ്രിക്ക സംഘത്തിലാണ് ബിജെപി നേതാവ് വി മുരളിധരൻ ഉൾപ്പെട്ടിട്ടുള്ളത്.
ശശി തരൂർ അടക്കം 5 കോൺഗ്രസ് നേതാക്കളാണ് സംഘത്തിലുള്ളത്. ഇതിൽ ആനന്ദ് ശർമ്മയൊഴികെ ശശി തരൂർ, സൽമാൻ ഖുർഷിദ് അമർ സിങ്, മനിഷ് തിവാരി എന്നിവർ പാർട്ടി നിർദ്ദേശം മറികടന്ന് സർക്കാർ ഉൾപ്പെടുത്തിയവരാണ്. കോൺഗ്രസ് നിർദ്ദേശിച്ച ഗൗരവ് ഗൊഗോയ്, നസീർ ഹുസൈൻ, രാജ ബ്രാർ എന്നിവരുടെ പേരുകൾ ഒഴിവാക്കിയാണ് സർക്കാർ സംഘാംഗങ്ങളെ നിശ്ചയിച്ചിട്ടുള്ളത്. പാർട്ടി നിർദ്ദേശം അനുസരിച്ച് മുന്നോട്ടുപോകുമെന്നാണ് സൽമാൻ ഖുർഷിദിന്റെ പ്രതികരണം. സർക്കാർ സർവകക്ഷി സംഘത്തെ വെച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് വിമർശിച്ചു.