Anita Anand swears in as Canada's Minister of Foreign Affairs, during a cabinet shuffle at Rideau Hall, in Ottawa, Ontario, Canada May 13, 2025. REUTERS/Blair Gable
ഇന്ത്യന്‍ വംശജ അനിത ആനന്ദിനെയടക്കം ഉള്‍പ്പെടുത്തി കാനഡയില്‍ മാര്‍ക് കാര്‍ണി മന്ത്രിസഭ രൂപീകരിച്ചു. ഇന്ത്യക്കാരായ മാതാപിതാക്കളുടെ മകളായ അനിത ആനന്ദാണ് പുതിയ വിദേശകാര്യ മന്ത്രി. ഈ ചുമതലയിലെത്തുന്ന ആദ്യ ന്യൂനപക്ഷവിഭാഗത്തില്‍ നിന്നുള്ള മന്ത്രിയാണ് അനിത.
നേരത്തേ പ്രതിരോധവകുപ്പിന്‍റെ ചുമതലയായിരുന്നു അനിതയ്ക്ക്. ജസ്റ്റിന്‍ ട്രൂഡോയുടെ ഭരണകാലത്ത് ഇന്ത്യയുമായി ഏറ്റുമുട്ടിയിരുന്ന വകുപ്പിലേക്ക് ഇന്ത്യന്‍ വംശജയായ മന്ത്രിയെത്തുന്നുവെന്നത് ശ്രദ്ധേയമാണ്.
മറ്റൊരു ഇന്ത്യന്‍ വംശജനായ മനിന്ദര്‍ സിദ്ധു രാജ്യാന്തര വ്യാപാരവകുപ്പ് മന്ത്രിയായി ചുമതലയേറ്റു. 28 അംഗങ്ങളാണ് മാര്‍ക് കാര്‍നി മന്ത്രിസഭയിലുള്ളത്. അതില്‍ 24 breപേരും പുതുമുഖങ്ങളാണ്.