F-16 (reuters), PAF Base Mushaf in Sargodha, Pakistan, on May 10, 2025. (Maxar Technologies via AP (right)
അതിര്‍ത്തികടന്നുള്ള പാക്കിസ്ഥാന്‍റെ ഷെല്ലാക്രമണങ്ങള്‍ക്കുള്ള ഇന്ത്യന്‍ തിരിച്ചടിയില്‍ തകര്‍ന്ന് തരിപ്പണമായി പാക് വ്യോമസേന. വ്യോമ താവളങ്ങളിലെ പ്രത്യേക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് സൈന്യം നടത്തിയ ആക്രമണങ്ങളില്‍ പാക് യുദ്ധ വിമാനങ്ങളായ എഫ്–16, ജെ–17 എന്നിവ ഉള്‍പ്പടെ തകര്‍ന്നു. 200 കിലോമീറ്ററിലേറെ പറന്നെത്തിയ മിസൈലുകളുടെയും ഡ്രോണുകളുടെയും ആക്രമണത്തില്‍ പാക് വ്യോമസേനയുടെ അടിസ്ഥാന സൗകര്യങ്ങളില്‍ 20 ശതമാനം നാശമുണ്ടായി. പാക് വ്യോമസേനയുടെ കെട്ടിടങ്ങള്‍ക്കും ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലങ്ങള്‍ക്ക് നേരെയും ഇന്ത്യന്‍ ആക്രമണം ഉണ്ടായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. Also Read: പാക് വ്യോമത്താവളം തവിടുപൊടി! ജക്കോബാദിന്‍റെ സാറ്റലൈറ്റ് ചിത്രം പുറത്ത്
**EDS: THIRD PARTY IMAGE** In this image via Defence sources on Saturday, May 10, 2025, Debris of drones and other munitions from Pakistan, found after being destroyed by air defence units following an attack from the neighbouring country, in Amritsar. (Defence sources via PTI Photo)(PTI05_10_2025_000125B)
ഭോലാരിയിലെ വ്യോമത്താവളം ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പാക് സ്ക്വാഡ്രണ്‍ ലീഡര്‍ ഉസ്മാന്‍ യുസുഫും നാല് എയര്‍മാന്‍മാരും ഉള്‍പ്പടെ 50 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാങ്കറുകളില്‍ സൂക്ഷിച്ചിരുന്ന നിരവധി യുദ്ധവിമാനങ്ങളും ഇന്ത്യന്‍ മിസൈലുകള്‍ ചാമ്പലാക്കി.
നുര്‍ഖാന്‍, റഫിഖ്വി, മുരിദ്, സുക്കുര്‍, സിയാല്‍കോട്ട്, പസ്റുര്‍, ചുനിയന്‍, സര്‍ഗോദ, ഭോലാരി, ജക്കോബാബാദ് എന്നിവിടങ്ങളിലെ വ്യോമതാവളങ്ങള്‍ക്ക് നേരെയും ഇന്ത്യ രൂക്ഷമായ ആക്രമണം ആണ് നടത്തിയത്. കനത്തനാശം ഇന്ത്യ വിതച്ചുവെന്ന് വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളും ഇതിനകം പുറത്തുവന്നു. ഇന്ത്യന്‍ തിരിച്ചടിയില്‍ 40 വരെ പാക് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ചില യുദ്ധവിമാനങ്ങള്‍ നശിപ്പിച്ചുവെന്നുമായിരുന്നു ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നത്.
Jalandhar: The debris of an unidentified projectile which landed amid the conflict between India and Pakistan, in Jalandhar, Punjab, Saturday, May 10, 2025. (PTI Photo)(PTI05_10_2025_000107A)
പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് തൊടുത്ത മിസൈലുകളും ഡ്രോണുകളും ഇന്ത്യന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ നിര്‍വീര്യമാക്കിയതിന്‍റെതടക്കമുള്ള ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സൈന്യം പുറത്തുവിട്ടിരുന്നു. 70 രാജ്യങ്ങളിലെ അറ്റാഷെമാരോടും ഇന്ത്യ, പാക്കിസ്ഥാന്‍റെ സമീപനം ഇന്നലെ പ്രത്യേക യോഗം വിളിച്ച് വിശദീകരിച്ചിരുന്നു. ലഫ്റ്റനന്‍റ് ജനറല്‍ ഡി.എസ്.റാണയാണ് പ്രതിരോധ രഹസ്യാന്വേഷണ വിഭാഗത്തിനായി വിശദീകരിച്ചത്.