അമേരിക്കയും ചൈനയുമായുള്ള തീരുവയുദ്ധം അവസാനിപ്പിച്ച് വ്യാപാരക്കരാര്‍. ഇരുരാജ്യങ്ങളും ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ തീരുവയില്‍ 115 ശതമാനം വെട്ടിക്കുറയ്ക്കാനാണ് ധാരണ.
ജനീവയില്‍ യു.എസ് – ചൈന പ്രതിനിധി സംഘം നടത്തിയ ചര്‍ച്ചയിലാണ് തീരുവയുദ്ധത്തിന് വിരാമമിടാന്‍ തീരുമാനിച്ചത്. നിലവില്‍ ചൈനീസ് ഇറക്കുമതിക്ക് 145 ശതമാനമാണ് യു.എസ് തീരുവ. പുതിയ തീരുമാനപ്രകാരം ഇത് 30 ശതമാനമാകും. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ചൈന ചുമത്തുന്നത് 125 ശതമാനമെന്നത് 10 ശതമാനവുമാകും. ബുധനാഴ്ച പുതിയ ധാരണ പ്രാബല്യത്തിലാകും
90 ദിവസത്തേക്കാണ് നിലവിലെ ധാരണയെന്നും ചര്‍ച്ചകള്‍ തുടരുമെന്നും ഇരുരാജ്യങ്ങളും വ്യകതമാക്കി. ചര്‍ച്ചകളുടെ അടുത്ത ഘട്ടം ചൈനയിലോ അമേരിക്കയിലോ നടക്കും. തീരുമാനത്തെ തുടര്‍ന്ന് ആഗോള വിപണികളില്‍ കുതിപ്പുണ്ടായി. ഡോളറിന്റെയും ചൈനീസ് കറന്‍സി യുവാന്റെയും മൂല്യമുയര്‍ന്നു. കഴിഞ്ഞ ദിവസം ബ്രിട്ടനുമായും യു.എസ് വ്യാപാരക്കരാറിന് ധാരണയായിരുന്നു.