George-Koovakad

പേപ്പല്‍ കോണ്‍ക്ലേവില്‍ മലയാളിയായ കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാടാണ് നടപടിക്രമങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത്.  സിസ്റ്റൈന്‍ ചാപ്പലിന്റെ വാതില്‍ അടയ്ക്കുന്നത് മുതല്‍ പുതിയ പോപ്പിന്റെ പ്രഖ്യാപനംവരെ നീളും അത്. 51 കാരനായ മാര്‍  കൂവക്കാടിനെ ഫ്രാന്‍സിസ് പാപ്പയാണ് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. 

Read Also: പോപ്പ് ഇന്ത്യയില്‍ നിന്നോ?; ഏഷ്യാക്കാരന്‍ ആകുമോ?; സാധ്യതകള്‍ ഇങ്ങനെ


ഇതാദ്യമായാണ് കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാട് പേപ്പല്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. പേപ്പല്‍ കോണ്‍ക്ലേവിന്റെ ആദ്യദിനം ജൂനിയര്‍ കര്‍ദിനാള്‍ ഡീക്കന്‍ ജോര്‍ജ് കൂവക്കാട് ഒന്‍പത് കര്‍ദിനാള്‍മാരുടെ പേര് നറുക്കിടും. ആദ്യത്തെ മൂന്ന് പേര്‍ വോട്ടെടുപ്പിലെ സൂക്ഷ്മപരിശോധകര്‍ ആകും. അടുത്ത മൂന്നുപേര്‍ ഇന്‍ഫോര്‍മര്‍മാര്‍ ആയിരിക്കും. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള കര്‍ദിനാള്‍മാര്‍ക്ക് ബാലറ്റ് നല്‍കലും അവരില്‍  നിന്ന് ബാലറ്റ് സ്വീകരിക്കലുമാണ് ഇവരുടെ ചുമതല. മറ്റ് മൂന്നുപേര്‍ വോട്ടെണ്ണലിന്റെ കൃത്യത ഉറപ്പുവരുത്തും.

ആരാണ് സിസ്റ്റൈന്‍ ചാപ്പലിന്റെ വാതില്‍ അടയ്ക്കുന്നത്.

ജൂനിയര്‍  കര്‍ദിനാള്‍ ഡീക്കന്‍ മാര്‍ ജോര്‍ജ് കൂവക്കാടിന്റെ മേല്‍നോട്ടത്തിലായിരിക്കും ഇത്തവണ പേപ്പല്‍ കോണ്‍ക്ലേവില്‍ സിസ്റ്റൈന്‍ ചാപ്പലിന്റെ വാതില്‍ അടയ്ക്കുന്നത്. വോട്ടവകാശമില്ലാത്ത കര്‍ദിനാള്‍മാരെ മാറ്റി വോട്ടവകാശമുള്ള കര്‍ദിനാള്‍മാരെ അകത്താക്കി സിസ്റ്റൈന്‍ ചാപ്പലിന്റെ വാതിലുകള്‍ അടയ്ക്കും. സിസ്റ്റൈന്‍ ചാപ്പലിന്റെ വാതിലുകള്‍ അടയ്ക്കാനും തുറക്കാനും മേല്‍നോട്ടം വഹിക്കുക മാര്‍ ജോര്‍ജ് കൂവക്കാട് ആയിരിക്കും.

ഓരോ വോട്ടെടുപ്പിന് ശേഷവും ബാലറ്റുകള്‍ കത്തിക്കുന്നതിന് സൂക്ഷമപരിശോധകരനെ സഹായിക്കുന്നതും ജൂനിയര്‍ കര്‍ദാള്‍ ഡീക്കനാണ്. ച‌ടങ്ങുകളുടെ ചുമതലക്കാരനെ വിളിച്ചുവരുത്തേണ്ട ഉത്തരവാദിത്തവും കര്‍ദിനാള്‍ കൂവക്കാടിനാണ്. പുതിയ പോപ്പിനെ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അതിന്റെ പ്രഖ്യാപനത്തിനുള്ള ഒരുക്കം നടത്തേണ്ട ചുമതലയും കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാടിന് ആണ്.