ഏത് നിമിഷവും ഇന്ത്യ തിരിച്ചടിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ കനക്കെ പാക് അധീന കശ്മീരിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും താല്‍കാലികമായി നിര്‍ത്തിവച്ച് പാക്കിസ്ഥാന്‍. പാക് വിമാനങ്ങള്‍ക്ക് ഇന്ത്യ വ്യോമാതിര്‍ത്തി അടയ്ക്കുക കൂടി ചെയ്തതിന് പിന്നാലെയാണ് നടപടി. ഗില്‍ജിത്,സ്കാര്‍ദു, പാക് അധീന കശ്മീരിലെ മറ്റെല്ലാ വടക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് നിര്‍ത്തിവച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

This aerial photograph taken on May 9, 2024 shows solar panels (R) installed on the roof of buildings at Skardu in Pakistan's Gilgit-Baltistan region. In Aniqa Bano's house in the mountainous valleys of Pakistan, 18-hour daily power cuts have transformed her fridge into a cupboard for books and kitchen utensils. A surge in mountain tourism, driven by climbers and Pakistanis looking to escape the warming weather, is rapidly depleting the energy supply in Skardu city, the gateway for ascending K2. (Photo by Manzoor BALTI / AFP) / TO GO WITH 'Pakistan-Environment-Tourism' FOCUS

കറാച്ചിയില്‍ നിന്നും ലഹോറില്‍ നിന്നും സ്കാര്‍ദുവിലേക്കുള്ള രണ്ട് ഫ്ലൈറ്റുകളും പാക്കിസ്ഥാന്‍ ഇന്‍റര്‍നാഷനല്‍ എയര്‍ലൈന്‍സ് റദ്ദാക്കിയതായി ഉര്‍ദു മാധ്യമമായ ജങ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്​ലമാബാദില്‍ നിന്നും സ്കാര്‍ദുവിലേക്കുള്ള രണ്ട് ഫ്ലൈറ്റുകളും ഗില്‍ജിതിലേക്കുള്ള നാല് ഫ്ലൈറ്റുകളും ഇന്നലെ റദ്ദാക്കിയെന്നും വ്യോമയാന വകുപ്പിനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുമായുള്ള ബന്ധം വഷളായതിന് പിന്നാലെ അതീവ കരുതലോടെയാണ് വിമാനക്കമ്പനി സര്‍വീസ് നടത്തുന്നതെന്ന് എക്സ്പ്രസ് ട്രിബ്യൂണ്‍ പത്രവും റിപ്പോര്‍ട്ട് ചെയ്യുന്നു. ' സുരക്ഷാ കാരണങ്ങളാല്‍ ഗില്‍ജിത്, സ്കാര്‍ഡു എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ യാത്രാവിമാനങ്ങളും ബുധനാഴ്ച മുതല്‍ സര്‍വീസ് നിര്‍ത്തിയതായി അറിയിക്കുന്നു'വെന്നാണ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്.

ഇന്ത്യന്‍ തിരിച്ചടി ഭയന്ന് കഴിഞ്ഞ ഞായറാഴ്ച മുതല്‍ പാക്കിസ്ഥാന്‍ എയര്‍ലൈന്‍സ് ഇന്ത്യന്‍ വ്യോമപാത ഒഴിവാക്കിയാണ് സര്‍വീസ് നടത്തി വരുന്നത്. തായ്​ലന്‍ഡ്, ക്വലാലംപുര്‍ തുടങ്ങിയിടങ്ങളിലേക്കുള്ള സര്‍വീസിന് ഇതോടെ സമയവും യാത്രാച്ചെലവും വര്‍ധിച്ചു. ഇന്ത്യന്‍ ആകാശത്തിന് മുകളിലൂടെ പരമാവധി അഞ്ചുമണിക്കൂര്‍ കൊണ്ട് സഞ്ചരിച്ചിരുന്ന പാക് വിമാനങ്ങള്‍ നിലവില്‍ ചൈന, മ്യാന്‍മര്‍ വഴിയാണ് ക്വലാലംപുറിലെത്തുന്നത്. ഇതിനായി എട്ടര മണിക്കൂറോളം സമയമാണ് നിലവില്‍ വേണ്ടി വരുന്നത്. 1800 കിലോമീറ്ററോളം വിമാനങ്ങള്‍ സഞ്ചരിക്കുക കൂടി വേണ്ടി വരുന്നതോടെ 12,000ത്തിലേറെ ഡോളറാണ് ഓരോ യാത്രയ്ക്കും ചെലവാകുന്നത്. 

ഇന്ത്യ വ്യോമപാത വിലക്കി നിലപാട് ഇന്നലെ മുതല്‍ കടുപ്പിച്ചതോടെ പാക്കിസ്ഥാന് തെക്കനേഷ്യന്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതിനായി ചൈനയുടെ വ്യോമപാതയോ അല്ലെങ്കില്‍ ശ്രീലങ്കന്‍ വ്യോമപാതയെയോ ആശ്രയിക്കേണ്ടി വരും. ഇത് കനത്ത സാമ്പത്തിക നഷ്ടവും ബാധ്യതയുമുണ്ടാക്കാന്‍ പോന്ന തീരുമാനമാണെന്നും നിലവില്‍ തകര്‍ന്നു കിടക്കുന്ന പാക്ക് സമ്പദ് വ്യവസ്ഥയുടെ അടിവേര് തോണ്ടുമെന്നും വ്യോമയാന–സാമ്പത്തിക വിദഗ്ധര്‍  പറയുന്നു. 

ENGLISH SUMMARY:

Amid rising tensions with India, Pakistan temporarily suspends all flights to Gilgit, Skardu, and other northern areas in Pakistan-occupied Kashmir citing security concerns.