Smoke rises from a location which Houthi rebels said was hit by U.S. airstrikes in Sanaa, Yemen, Saturday, April 19, 2025. AP/PTI(AP04_20_2025_000014B)

Smoke rises from a location which Houthi rebels said was hit by U.S. airstrikes in Sanaa, Yemen, Saturday, April 19, 2025. AP/PTI(AP04_20_2025_000014B)

  • കനത്ത സാമ്പത്തിക നഷ്ടമെന്ന് പെന്‍റഗണ്‍
  • കഴിഞ്ഞയാഴ്ച മാത്രം വെടിവച്ചിട്ടത് മൂന്ന് ഡ്രോണുകള്‍
  • പ്രഹരം തുടരുമെന്ന് ഹൂതികള്‍

ഹൂതി വിമതരുടെ ആക്രമണങ്ങളില്‍ അമേരിക്കയ്ക്ക് വന്‍സാമ്പത്തിക നഷ്ടമെന്ന് റിപ്പോര്‍ട്ട്. ആറ് ആഴ്ചയ്ക്കുള്ളില്‍ അമേരിക്കയുടെ ഏഴ് റീപ്പര്‍ ഡ്രോണുകള്‍ ഹൂതികള്‍ വെടിവച്ചിട്ടതോടെയാണിത്. 200 മില്യണ്‍ ഡോളര്‍ (20 കോടി ഡോളര്‍) നഷ്ടമാണ് കണക്കാക്കുന്നത്. മാര്‍ച്ച് 15 മുതല്‍ ഹൂതികള്‍ക്കെതിരായ ആക്രമണം യുഎസ് കടുപ്പിച്ചിരുന്നു. 

(FILES) (L-R) US President Donald Trump looks on as Secretary of Defense Pete Hegseth speaks during a cabinet meeting in the Cabinet Room of the White House on April 10, 2025, in Washington, DC. US Defense Secretary Pete Hegseth shared information on forthcoming US air strikes on Yemen in a private Signal chat group that included his wife, brother and personal lawyer, the New York Times reported on April 20.
AFP was not able to independently verify the Times' report, which detailed what would be the second time Hegseth has been accused of sharing sensitive military information on the commercial messaging app with unauthorized personnel. (Photo by Brendan SMIALOWSKI / AFP)

(FILES) (L-R) US President Donald Trump looks on as Secretary of Defense Pete Hegseth speaks during a cabinet meeting in the Cabinet Room of the White House on April 10, 2025, in Washington, DC. US Defense Secretary Pete Hegseth shared information on forthcoming US air strikes on Yemen in a private Signal chat group that included his wife, brother and personal lawyer, the New York Times reported on April 20. AFP was not able to independently verify the Times' report, which detailed what would be the second time Hegseth has been accused of sharing sensitive military information on the commercial messaging app with unauthorized personnel. (Photo by Brendan SMIALOWSKI / AFP)

കഴിഞ്ഞ ആഴ്ചയില്‍ മാത്രം മൂന്ന് ഡ്രോണുകള്‍ ഹൂതികള്‍ വെടിവച്ചിട്ടുവെന്ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നു. ആളില്ലാ യുദ്ധവിമാനങ്ങളെ ഹൂതികള്‍ കൂടുതലായി ഉന്നമിടുന്നുവെന്ന് വേണം ഇതില്‍ നിന്ന് അനുമാനിക്കാനെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിനും നിരീക്ഷണങ്ങള്‍ നടത്തുന്നതിനുമായാണ് പ്രധാനമായും ആളില്ലാ ഡ്രോണുകളെ യുഎസ് ഉപയോഗിച്ച് വരുന്നത്. ഇവയാണ് ഹൂതികള്‍ തകര്‍ത്ത് കളഞ്ഞതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ഹൂതികളെ ഉന്‍മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. 750ലേറെ ആക്രമണങ്ങളാണ് ഹൂതികള്‍ക്ക് നേരെ യുഎസ് ഇതിന് പിന്നാലെ നടത്തിയത്. ഹൂതികളുടെ തന്ത്രപ്രധാന കേന്ദ്രമായ റാസ് ഇസ തുറമുഖത്തിന് നേരെ യുഎസ് കഴിഞ്ഞയാഴ്ച നടത്തിയ ആക്രമണത്തില്‍ ഇരുപതിലേറെപ്പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സമീപകാലത്ത് യെമനില്‍ യുഎസ് നടത്തിയ ഏറ്റവും വലിയ ആക്രമണവും ഇതായിരുന്നു. ഹൂതികളുടെ സാമ്പത്തിക അധികാര കേന്ദ്രം തകര്‍ത്തുവെന്നായിരുന്നു വ്യോമാക്രമണത്തിന് പിന്നാലെ യുഎസിന്‍റെ പ്രതികരണം.

ENGLISH SUMMARY:

In just six weeks, Houthi rebels have shot down seven US Reaper drones, inflicting a $200 million loss. Reports suggest an increase in Houthi focus on targeting unmanned aircraft used for surveillance and strikes.