മാര്‍പാപ്പയുടെ നില ഗുരുതരമായി തുടരുന്നെന്ന് വത്തിക്കാന്‍.  ശ്വാസംമുട്ടല്‍ കൂടിയിട്ടില്ല. രക്തപരിശോധനാഫലം ഉള്‍പ്പെടെ തൃപ്തികരമാണ്. എന്നാല്‍  സ്ഥിതി പ്രവചനാതീതമാണെന്നാണ് വാര്‍ത്താക്കുറിപ്പ്. വൃക്കയുടെ പ്രവര്‍ത്തനത്തില്‍ നേരിയ പ്രശ്നം ഉണ്ടെങ്കിലും നിയന്ത്രണവിധേയമാണെന്ന് മാര്‍പാപ്പയുടെ മെഡിക്കല്‍ സംഘം അറിയിച്ചു. 

ന്യുമോണിയ ബാധയുടെ വ്യാപനം അറിയാന്‍ മുന്‍നിശ്ചയിച്ചിരുന്ന പ്രകാരം ഫ്രാന്‍സിസ് പാപ്പയ്ക്ക് സിടി സ്കാന്‍ നടത്തിയിട്ടുണ്ട്.  

പാപ്പ ഏതാനും ഔദ്യോഗിക കാര്യങ്ങളില്‍ ശ്രദ്ധചെലുത്തിയെന്നും വത്തിക്കാന്‍ അറിയിച്ചു. വത്തിക്കാന്‍ സ്റ്റേറ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനും, വത്തിക്കാന്‍ ചീഫ് ഓഫ് സ്റ്റാഫ് ആര്‍ച്ച് ബിഷപ് എഡ്ഗാര്‍ പെന പരായും ഫ്രാന്‍സിസ് പാപ്പയെ ജമേലി ആശുപ്ത്രിയിലെത്തി കണ്ടു. 

കൂടിക്കാഴ്ചയ്ക്ക് മറ്റ് മാനങ്ങളില്ലെന്നും  രണ്ടുപേരെ വിശുദ്ധരായും അഞ്ചുപേരെ വാഴ്ത്തപ്പെട്ടവരായും ഉയര്‍ത്തുന്നതിനുള്ള ഉത്തരവില്‍ ഒപ്പുവച്ചെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ജാഗ്രത തുടരുന്നുവെന്നാണ് ഡോകട്ര്‍മാര്‍ അറിയിച്ചത്.

ENGLISH SUMMARY:

Vatican says Pope's condition remains serious. No shortness of breath. Blood tests are satisfactory. But the news release says that the situation is unpredictable. The Pope's medical team said that there is a slight problem with kidney function, but it is under control.