Egyptian medics care for a Palestinian patients evacuated from Gaza through the Rafah crossing | AFP

Egyptian medics care for a Palestinian patients evacuated from Gaza through the Rafah crossing | AFP

TOPICS COVERED

യുദ്ധം നല്‍കിയ മുറിവിന്‍റെ നീറ്റലുമായി അതിര്‍ത്തിയിലൂടെ അഭയത്തിനായി നീങ്ങുന്നവരെ ഹൃദയംകൊണ്ട് സ്വീകരിക്കുകയാണ് ഈജിപ്ത്. ഗാസയില്‍ നിന്ന് പലായനം ചെയ്യുന്നവരില്‍ അടിയന്തര ചികില്‍സയും കരുതലും ആവശ്യമായവര്‍ക്കായാണ് ഈജിപ്ത് റാഫ അതിര്‍ത്തി തുറന്നിരിക്കുന്നത്. ഒന്‍പത് മാസത്തിനുശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് റാഫ ക്രോസിങ് പലസ്തീന്‍ ജനതയ്ക്കായി തുറന്നത്.

 

അതിര്‍ത്തി തുറന്ന ആദ്യദിവസം തന്നെ പരുക്കേറ്റ 37 പലസ്തീനികളും 8 തടവുകാരുമാണ് അതിര്‍ത്തി കടന്നത്.‌ നടപടികള്‍ നിരീക്ഷിക്കാനായി രാജ്യാന്തര നിരീക്ഷകര്‍ റാഫ അതിര്‍ത്തിയുടെ പലസ്തീന്‍ ഭാഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ ഒരുഭാഗത്തേക്ക് മാത്രമാണ് യാത്രാനുമതി. അതും ചികില്‍സാര്‍ഥമുള്ള യാത്രക്ക് മാത്രം. യുദ്ധസമയത്ത് പലായനം ചെയ്തവര്‍ക്ക് തിരികെ ഗാസയിലേക്ക് മടങ്ങാന്‍ റാഫ അതിര്‍ത്തി ഉപയോഗിക്കാനാവില്ല.

ഈജിപ്തിലെത്തിയ ആദ്യ പലസ്തീന്‍ സംഘത്തിന് പടിഞ്ഞാറന്‍ സിനായിലെ ആശുപത്രിയിലാണ് ചികില്‍സ നല്‍കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കാന്‍ തുടങ്ങിയതോടെ പലസ്തീന്‍ ജനതയുടെ പുനരധിവാസത്തിനുള്ള പ്രവര്‍ത്തികളില്‍ ശ്രദ്ധിക്കാനാണ് ഈജിപ്തിന്‍റെ തീരുമാനം.

ENGLISH SUMMARY:

Egypt warmly welcomes those seeking refuge, opening the Rafah border crossing after a 9-month hiatus. The crossing now facilitates urgent medical care and safety for those fleeing Gaza.