Image credit:instagram/rajan_lall

Image credit:instagram/rajan_lall

TOPICS COVERED

കാല്‍നൂറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ ബോളിവുഡ് നിര്‍മാതാവും പ്രവാസിയുമായ രാജന്‍ ലാലിനെ തുണച്ച് ഭാഗ്യം. എട്ടുകോടിയുടെ ദുബായ് ഡ്യൂട്ടി ഫ്രീ ജാക്പോട്ടാണ് രാജനെ തേടിയെത്തിയത്. അതും 79–ാം പിറന്നാള്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍. കാന്‍സറിനെയും മൂന്ന് ഹൃദയാഘാതങ്ങളെയും അതിജീവിച്ച രാജന്‍ തനിക്ക് കിട്ടിയ ഏറ്റവും മികച്ച പിറന്നാള്‍ സമ്മാനമെന്നാണ് ജാക്പോട്ടിനെ വിശേഷിപ്പിക്കുന്നത്.  ജനുവരി 30ന് കോണ്‍കോഴ്സ് ഡിയില്‍ നിന്നാണ് 3099 എന്ന നമ്പര്‍ ടിക്കറ്റ് രാജന്‍ എടുത്തത്. സീരീസ് 535ലായിരുന്നു ഇത്. ഓസ്ട്രേലിയക്കാരനായ ഒലിവറാണ് ജാക്പോട്ട് അടിച്ച അടുത്ത ഭാഗ്യവാന്‍. ഇദ്ദേഹം ജനുവരി 27ന് ഓണ്‍ലൈനായാണ് ടിക്കറ്റെടുത്തത്. ദുബായ്  രാജ്യാന്തര വിമാനത്താവളത്തിലെ ചൈനീസ് പുതുവര്‍ഷാഘോഷ പരിപാടികളോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് നറുക്കെടുപ്പ് നടന്നത്.

പാം ജുമൈറയില്‍ കടലിന് അഭിമുഖമായുള്ള വീട്ടിലാണ് രാജന്‍ താമസിക്കുന്നത്. ഇത്തരം വലിയ സമ്മാനങ്ങള്‍ ധനാഢ്യര്‍ക്ക് ആവശ്യമുണ്ടോയെന്ന ചോദ്യത്തിന് തനിക്ക് പണത്തിന് ആവശ്യമുണ്ടെന്നായിരുന്നു രാജന്‍റെ മറുപടിയെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പണം എന്ത് ചെയ്യണമെന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും ഞായറാഴ്ച നടക്കുന്ന ഇന്ത്യ–പാക്കിസ്ഥാന്‍ മല്‍സരം കാണുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കഴിഞ്ഞ 25 വര്‍ഷമായി മുടങ്ങാതെ താന്‍ ടിക്കറ്റെടുക്കാറുണ്ടായിരുന്നുവെന്നാണ് രാജന്‍ പറയുന്നത്.ഒരിക്കല്‍ പോലും സമ്മാനം ലഭിച്ചിരുന്നില്ല. ഇക്കാര്യം തമാശയായി ഇത്തവണ ഒരു സുഹൃത്തിനോട് പറയുക കൂടി ചെയ്തെന്ന് രാജന്‍ പറയുന്നു. ഇക്കുറി മുംബൈയിലെ കുറച്ച് സുഹൃത്തുക്കളെ കാണാന്‍ പോകുന്ന വഴിക്കാണ് ടിക്കറ്റെടുത്തത്. സൗദിയില്‍ നില്‍ക്കുമ്പോഴാണ് ജാക്പോട്ടടിച്ച വിവരം അറിയുന്നതെന്നും വിശ്വസിക്കാന്‍ ആദ്യം പ്രയാസമായിരുന്നുവെന്നും രാജന്‍ പറഞ്ഞതായി റിപ്പോര്‍ട്ട് വിവരിക്കുന്നു. 

ENGLISH SUMMARY:

Indian expat and Bollywood producer Rajan Lall has won the prestigious Dubai Duty Free Millennium Millionaire jackpot, securing a life-changing ₹8 crore (USD 1 million). After consistently buying tickets for 25 years, Lall’s luck finally shone with ticket number 3099 in Series 535, purchased just days after his 79th birthday. A survivor of cancer and three heart attacks, Rajan considers this win a divine birthday gift. Residing in Palm Jumeirah, he plans to enjoy the win while prioritizing the upcoming India-Pakistan T20 World Cup clash this Sunday. Along with Lall, an Australian national also won a million dollars in the same draw held at Dubai International Airpor