Image Credit:x/mohamed_alabbar

Image Credit:x/mohamed_alabbar

ഇന്ത്യക്കാരുടെ കഠിനാധ്വാനത്തെയും തൊഴിലിനോടുള്ള ആത്മാര്‍ഥതയെയും പുകഴ്ത്തി ദുബായ് വ്യവസായി. അബുദാബിയില്‍ നടന്ന 'മേക്ക് ഇറ്റ് ഇന്‍ ദ് എമിറേറ്റ്സ്' ഉച്ചകോടിയിലാണ് എമ്മാര്‍ പ്രോപ്പര്‍ട്ടീസ് ഉടമ മുഹമ്മദ് അലബ്ബാറാണ് ഇന്ത്യക്കാരുടെ അര്‍പ്പണ മനോഭാവത്തെയും തൊഴിലിനോടുള്ള പ്രതിജ്ഞാബദ്ധതയെയും കുറിച്ച് സംസാരിച്ചത്. എത്രയും കൂടുതലായി ജോലി ചെയ്യുന്നോ അത്രയും സൗഭാഗ്യങ്ങളുമുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.

 'കഠിനാധ്വാനം കൊണ്ട് പ്രതിഭയെ മറികടക്കാനാകുമെന്നൊരു ചൊല്ലുണ്ട്. ഇന്ത്യക്കാരെ ജോലിക്കെടുക്കാനാണ് എനിക്ക് ഏറെ ഇഷ്ടം. പുലര്‍ച്ചെ ഒരുമണിക്ക് നിങ്ങള്‍ ഫോണ്‍ വിളിച്ചാലും അവര്‍ ഫോണെടുക്കും. കഠിനാധ്വാനവും ജോലിയോടുള്ള ആത്മാര്‍ഥതയും അവരുടെ ശീലമാണ്' എന്ന് അലബ്ബാര്‍ പറഞ്ഞതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്‍–യുഎസ് യുദ്ധത്തിനിടയിലും യുഎഇയ്ക്ക് പ്രതിസന്ധിയെ മറികടക്കാന്‍ കഴിഞ്ഞത് കൃത്യമായ ആസൂത്രണത്തിലൂടെയും തയാറെടുപ്പിലൂടെയുമാണെന്നും അദ്ദേഹം പറഞ്ഞു. 'തീര്‍ത്തും അപ്രതീക്ഷിതമായ ഒന്നാണ് സംഭവിച്ചത്. എന്നാല്‍ തികഞ്ഞ ശാന്തതയോടും പക്വതയോടും സ്ഥൈര്യത്തോടുമാണ് നമ്മുടെ രാജ്യം ആ പ്രതിസന്ധിയെ നേരിട്ടത്. വിജയകരമായി അതിനെ അതിജീവിക്കാന്‍ നമുക്കായി. ആദ്യ ആഴ്ചയില്‍ തന്നെ എല്ലാ ജീവനക്കാര്‍ക്കും ആശ്വാസത്തിന്‍റെ ഇമെയില്‍ സന്ദേശങ്ങള്‍ അയയ്ക്കാന്‍ കഴിഞ്ഞുവെന്നും ശമ്പളം കുറയ്ക്കില്ലെന്നും ആരെയും ജോലിയില്‍ നിന്ന് പിരിച്ച് വിടില്ലെന്ന് ഉറപ്പ് നല്‍കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Mohamed Alabbar, the founder of Emaar Properties, recently lauded the exceptional work ethic and dedication of Indian professionals during the 'Make it in the Emirates' forum in Abu Dhabi. He remarked that he prefers hiring Indians because of their commitment, noting that they are reliable enough to pick up work calls even at 1 AM. Alabbar emphasized that hard work often surpasses raw talent and contributes directly to professional success. Additionally, he discussed how the UAE successfully navigated recent regional tensions between the US and Iran through calm planning and maturity. He took pride in the fact that his company could reassure employees during the crisis, guaranteeing that salaries would remain intact and no jobs would be lost.