death-qatar

TOPICS COVERED

ഖത്തറിൽ കടലിൽ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ട് മലയാളികള്‍ മുങ്ങിമരിച്ചു. പത്തനംതിട്ട അടൂർ സ്വദേശി ജിത്തു അനിൽ മാത്യു, കൊല്ലം കരുനാഗപ്പള്ളി സ്വദേശി കനേഷ് എന്നിവരാണ് മരിച്ചത്. ഇന്‍ലാന്റ് സീയിലാണ് ജിത്തുവും കനേഷും മീന്‍ പിടിക്കാനിറങ്ങിയത്. 

സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ഇരുവരും ഇന്‍ലാന്റിലെത്തിയത്. എന്നാല്‍ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരുകയായിരുന്നു. ഐസിബിഎഫിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. 

പ്രാദേശികമായി ഖോർ അൽ അദൈദ് (Khor Al Adaid) എന്നുകൂടി അറിയപ്പെടുന്ന സമുദ്രഭാഗമാണ് ഇന്‍ലാന്റ് സീ. അറേബ്യൻ ഉൾക്കടലിന്റെ ജലം നേരിട്ട് മരുഭൂമിയിലേക്ക് കയറുന്ന അപൂർവ പ്രദേശങ്ങളിൽ ഒന്നുകൂടിയാണിത്. യുനെസ്കോ അംഗീകാരം നേടിയ പ്രകൃതി സംരക്ഷിത പ്രദേശമാണ് ഇന്‍ലാന്റ് സീ. 

ENGLISH SUMMARY:

Qatar drowning claims the lives of two Malayali men who went fishing. The deceased, from Pathanamthitta and Kollam, drowned in the Inland Sea, a UNESCO-protected natural reserve.