• യുവതി പരാതി നൽകിയതോടെ ജനുവരിയിൽ യുഎഇയിലേക്ക് കടന്ന പ്രതിയെ സിബിഐ, കേന്ദ്ര മന്ത്രാലയങ്ങൾ, ഇന്റർപോൾ എന്നിവയുടെ സംയുക്ത നീക്കത്തിലൂടെയാണ് വലയിലാക്കിയത്.

ഡൽഹിയിൽവച്ച് പീഡിപ്പിച്ചെന്ന 20കാരിയുടെ പരാതിയിൽ മലയാളിയെ അബുദാബിയിൽനിന്ന് അറസ്റ്റ് ചെയ്ത് ഡൽഹിയിലെത്തിച്ചു. കണ്ണൂർ സ്വദേശിയായ സജീർ പള്ളി മൂപ്പനെയാണ് ഡൽഹി പൊലീസ് ഇന്റർപോളിന്റെ സഹായത്തോടെ തിരിച്ചെത്തിച്ചത്. 2025 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. 

Also Read: പെൺ സുഹൃത്തിന്റെ ഫോട്ടോയെ ചൊല്ലി തര്‍ക്കം; അഭിരാമിനെ ഒന്നാം പ്രതി മുന്‍പും ലക്ഷ്യമിട്ടു

ഡൽഹിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരായിരുന്നു പരാതിക്കാരിയും സജീറും. 2025 നവംബർ ഒന്നിന് പഞ്ചാബി ബാഗിലെ ഒരു ഹോട്ടലിൽ നടന്ന പിറന്നാൾ പാർട്ടിക്കുശേഷം കരോൾ ബാഗിലെ ഹോട്ടലിൽവച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പരാതിക്കാരിയായ യുവതിക്ക് ലഹരിമരുന്നും മദ്യവും നൽകി ബോധരഹിതയാക്കിയ ശേഷം കരോൾ ബാഗിലെ ഹോട്ടൽ മുറിയിൽ എത്തിച്ച് ഒക്ടോബർ രണ്ടിന് പുലർച്ചെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി.

ആദ്യം യുവതി കമ്പനിയിലെ ആഭ്യന്തര പരാതി പരിഹാര സെല്ലിലാണ് പരാതി നല്‍കിയത്. എന്നാല്‍ പ്രതി ഈ അന്വേഷണത്തോട് സഹകരിച്ചില്ല. പിന്നീട് ഫെബ്രുവരി 18നാണ് യുവതി ഡൽഹി പൊലീസിൽ പരാതി നൽകുന്നത്. ലഹരി നൽകി ഉപദ്രവിക്കൽ, ആൾമാറാട്ടം, പീഡനം എന്നീ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. 

Also Read: ഡോക്ടറും അതുല്യയുടെ ബന്ധുവും തമ്മില്‍ ബന്ധം; ഇടപെട്ട് അതുല്യ; നടന്നത് ഹണിട്രാപ്പോ?

എന്നാല്‍ യുവതി കമ്പനിയില്‍ പരാതി നല്‍കിയതോടെ ഇയാള്‍ രാജ്യം വിടുകയായിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് ഇയാള്‍ അബുദാബിയിലേക്ക് കടന്നത്. ദുബായിലെ പ്ലമിങ് കടയിൽ ഇയാൾ ജോലി ചെയ്യുന്നതായി സംഘം തിരിച്ചറിഞ്ഞു. ഡൽഹി പൊലീസ്, സിബിഐ, കേന്ദ്ര ആഭ്യന്തര വിദേശകാര്യ മന്ത്രാലയങ്ങൾ, ഇന്റർപോൾ എന്നിവയുടെ നീക്കത്തിലൂടെയാണ് പ്രതിയെ തിരിച്ചെത്തിച്ചത്.

ENGLISH SUMMARY:

A Kannur native, Sajeer Palli Mooppan, was deported from Abu Dhabi to Delhi following a 20-year-old woman's complaint accusing him of sexual assault. The crime took place in October 2025 at a hotel in Karol Bagh, Delhi, after a birthday party. Sajeer allegedly spiked the victim's drink with drugs before assaulting her. After the victim lodged a complaint, Sajeer fled to the UAE in January, prompting the Delhi Police, CBI, MHA, MEA, and Interpol to collaborate and successfully extradite him.