athulya-chandra-assult-case
  • കൊച്ചി പൊന്നുരുന്നിയിൽ ഡോക്ടറെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി മർദിക്കുകയും ഫോണുകൾ തട്ടിയെടുക്കുകയും ചെയ്തത് നടി അതുല്യ ചന്ദ്രയുടെ ആസൂത്രണ പ്രകാരമാണെന്ന് പൊലീസ് വ്യക്തമാക്കി.

കൊച്ചി പൊന്നുരുന്നിയിൽ ഡോക്ടറെ ഫ്ലാറ്റിൽ വിളിച്ചു വരുത്തി മർദിക്കുകയും ഫോണുകള്‍ തട്ടിയെടുക്കുകയും ചെയ്തത് നടി അതുല്യയുടെ ആസൂത്രണ പ്രകാരമെന്ന് പൊലീസ്. ഡോക്ടറും അതുല്യയുടെ ബന്ധുവും തമ്മിലുള്ള ബന്ധത്തെ ചൊല്ലിയുള്ള  തർക്കമാണ് മർദനത്തിന് പിന്നില്‍. പ്രശ്നങ്ങൾ തീർക്കാനായി ഡോക്ടറോട് അതുല്യയും മറ്റൊരു പ്രതിയായ ബിപിനും പണം  ആവശ്യപ്പെട്ടു. 

ഡോക്ടർ വഴങ്ങാതായതോടെ മർദിക്കുകയും സ്വകാര്യ ദൃശൃങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അതുല്യയുടെ ബന്ധുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും. നടന്നത് ഹണിട്രാപ്പാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സിനിമാതാരമായ ബിപിൻ പെരുമ്പള്ളിയുടെ സഹായി വിഷ്ണു പിടിയിലായിട്ടുണ്ട്. ഇയാള്‍ അടിപിടി ഉള്‍പ്പെടെ എട്ടു കേസുകളിൽ പ്രതിയാണ്. 

കേസില്‍ ആകെ 12 പ്രതികളാണുള്ളത്. ബിബിൻ പെരുമ്പള്ളി ഒന്നാം പ്രതിയും അതുല്യ ചന്ദ്ര മൂന്നാം പ്രതിയുമാണ്. ബാക്കിയുള്ള പ്രതികളെ കണ്ടാൽ തിരിച്ചറിയാമെന്ന് ഡോക്ടർ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടറുടെ ഫോൺ എടുത്ത ജിം ട്രെയിനർ ഉൾപ്പെടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളുടെ ജാമ്യാപേക്ഷ  കോടതി ഇന്ന് പരിഗണിക്കും.

അതുല്യ ചന്ദ്രന്റെ അമ്മയുടെ സഹോദരിക്ക് രോഗമാണെന്ന് അറിയിച്ചാണ് മുൻപരിചയമുള്ള ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയത്. അവിടെവെച്ച് ഡോക്ടറെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് മൊബൈൽ ഫോണുകൾ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറിലുള്ളത്. 

ENGLISH SUMMARY:

Police have revealed that the assault and phone robbery involving a doctor at a flat in Ponnurunni, Kochi, was planned by actress Athulya Chandra. The altercation reportedly stemmed from a dispute regarding a relationship between the doctor and Athulya's relative. Following the doctor's refusal to pay money demanded by Athulya and co-accused Bipin Perumbally to resolve the issue, he was physically assaulted and threatened with the release of private visuals. Police are currently investigating whether the incident was a targeted honeytrap, while Vishnu, an assistant to Bipin and an accused in eight previous criminal cases, has been arrested.