oman-ship

TOPICS COVERED

  • ഒമാനിലെ ലിമാ തീരത്തിനടുത്ത് വാണിജ്യക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. 13 ഇന്ത്യക്കാരെ രക്ഷപെടുത്തിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു

ഒമാനിലെ ലിമാ തീരത്തിനടുത്ത് വാണിജ്യക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. 13 ഇന്ത്യക്കാരെ രക്ഷപെടുത്തിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.  എം.എസ്.വി അല്‍ യൂസുഫി (MSV AL JUSUFI) എന്ന കപ്പലിനുനേരെയാണ് തിങ്കളാഴ്ച മിസൈലെന്ന് സംശയിക്കുന്ന വസ്തു പതിച്ച് സ്ഫോടനമുണ്ടായത്. ഗുജറാത്തില്‍ നിന്നുള്ള ഗാന്ധാര്‍ നഹീം അജിജ് ആണ് കൊല്ലപ്പെട്ടതെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അറിയിച്ചു. Also Read: പെൺകുട്ടിക്ക് എല്ലാം അറിയാം. മകനെ കാണാതായ വിവരം പറഞ്ഞപ്പോൾ കള്ളം പറഞ്ഞു: അഭിരാമിന്‍റെ പിതാവ്

ആക്രമണത്തിനിരയായ കപ്പലിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഒമാന്‍ അധികൃതരുമായി അവിടത്തെ ഇന്ത്യന്‍ എംബസി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ട ഇന്ത്യക്കാരന്‍റെ മൃതദേഹം വേഗത്തില്‍ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുകയാണെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

ആക്രമണത്തെ ഇന്ത്യ ശക്തിയായി അപലപിച്ചു. പശ്ചിമേഷ്യയില്‍ വാണിജ്യക്കപ്പലുകള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. ചര്‍ച്ചയിലൂടെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കണം. രാജ്യാന്തര നിയമങ്ങള്‍ അനുസരിച്ച് വാണിജ്യക്കപ്പലുകള്‍ സുരക്ഷിതമായി യാത്ര ചെയ്യാന്‍ എല്ലാ കക്ഷികളും അനുവദിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. 

രക്ഷപെടുത്തിയ കപ്പല്‍ ജീവനക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികളും ത്വരിതപ്പെടുത്തുമെന്ന് ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ സെയിലര്‍മാരെ സംഭാവന ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഷിപ്പിങ് മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 3,20,000 ഇന്ത്യല്‍ സെയിലര്‍മാര്‍ ലോകത്തെമ്പാടുമുള്ള കപ്പലുകളില്‍ ജോലി ചെയ്യുന്നുണ്ട്.

ENGLISH SUMMARY:

An Indian sailor from Gujarat was killed after a suspected missile struck the commercial vessel MSV Al JUSUFI near Oman's Lima coast. Thirteen other Indian nationals were rescued. India strongly condemned the attack and called for an immediate end to attacks on commercial shipping in West Asia. Authorities are coordinating with Oman to repatriate the deceased sailor's remains and bring the rescued crew members back home.