Israelis take part in a rally demanding that Israel-Arab parties in Israel be included in the formation of the next government coalition, in Tel Aviv, Israel, October 28, 2026. REUTERS/Itai Ron ISRAEL OUT. NO COMMERCIAL OR EDITORIAL SALES IN ISRAEL

Israelis take part in a rally demanding that Israel-Arab parties in Israel be included in the formation of the next government coalition, in Tel Aviv, Israel, October 28, 2026. REUTERS/Itai Ron ISRAEL OUT. NO COMMERCIAL OR EDITORIAL SALES IN ISRAEL

  • നെതന്യാഹുവിനെ പുറത്താക്കുമെന്ന് അറബ് പാര്‍ട്ടികള്‍. സര്‍ക്കാറിനെ പുറത്തുനിന്നു പിന്തുണയ്ക്കും. ജോയിന്റ് ലിസ്റ്റും റാമും ആര്‍ക്കൊപ്പം?

ഇസ്രയേല്‍ തിരഞ്ഞെടുപ്പില്‍ 90ശതമാനം വോട്ടും എണ്ണിക്കഴിഞ്ഞപ്പോള്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലെന്ന് റിപ്പോര്‍ട്ട്. ഇതോടെ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലായി. പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു 53 സീറ്റില്‍ ഒതുങ്ങിയേക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷസഖ്യം ഏറ്റവും വലിയ മുന്നണിയായി തുടരുന്നുവെങ്കിലും അറബ് സഖ്യങ്ങളുടെ മുന്നേറ്റം വലിയ വെല്ലുവിളിയായി മാറുകയാണ്.

Also Read: ചൈന പോലും മുതിര്‍ന്നിട്ടില്ല: തായ്‌വാന്‍ വിമാനങ്ങളെ പറത്തില്ലെന്ന് പാക്കിസ്ഥാന്‍

ഉയർന്ന പോളിങ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 61 സീറ്റ് നേടാൻ ഭരണ,പ്രതിപക്ഷമുന്നണികൾക്ക് കഴിഞ്ഞില്ല. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെ അഞ്ചു ദശലക്ഷത്തിലധികം വോട്ടുകൾ എണ്ണിയതായി ഇസ്രയേൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു. പ്രധാനമന്ത്രി നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി നയിക്കുന്ന സഖ്യം 53  സീറ്റ് നേടി മുന്നിലെത്തി. യാഷർ പാർട്ടി നേതൃത്വം നല‍്‍കുന്ന പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകളാണുള്ളത്. 19 സീറ്റുകൾ നേടി വൻ മുന്നേറ്റം നടത്തിയ അറബ് പാർട്ടികൾ കിങ്മേക്കേഴ്സ് ആകുന്ന സാഹചര്യമാണ്. നവംബർ നാലിനാണ് അന്തിമ  ഫലം പ്രഖ്യാപിക്കുന്നത്. 

അതിനുശേഷം പ്രസിഡന്റ് ഏറ്റവും വലിയ കക്ഷിയെ സർക്കാർ രൂപീകരണത്തിന് ക്ഷണിക്കും. പുതിയ പാർട്ടികളെ ചേർത്ത് കേവലഭൂരിപക്ഷം തികച്ചാൽ അധികാരം നേടാനാകും.  എന്നാൽ അറബ് പാർട്ടികളുമായി കൈകോർക്കാൻ  ഭരണ, പ്രതിപക്ഷ മുന്നണികൾക്ക് വേഗത്തിൽ കഴിയുകയില്ല. പലസ്തീൻ പോരാട്ടത്തോടുള്ള പൊതുവായ പിന്തുണ കാരണം  യഹൂദർ  അറബ് പാർട്ടികളെ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. അതിനാൽ നെതന്യാഹുവിനും എതിരാളി ഗാദി ഐസൻകോട്ടിനും സഖ്യവിപുലീകരണം എളുപ്പമാകില്ല.  സഖ്യസാധ്യതകൾ തെളിഞ്ഞില്ലെങ്കിൽ വീണ്ടും തിരഞ്ഞെടുപ്പ് എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങാനും സാധ്യത ഏറെയാണ്. 

israel-arab

Protesters take part in an anti-government demonstration calling for an end to the war in Gaza near the prime minister's residence in Jerusalem on October 28, 2026, a day after Israel's legislative election. In war-ravaged Gaza and the occupied West Bank, many Palestinians were less focused on who would win Israel's election than on whether anything would really change. The first election since Hamas's October 7, 2023 attack comes after years of right-wing and far-right rule marked by the war in Gaza and rising settler violence in the West Bank. (Photo by Jewel SAMAD / AFP)

വോട്ടുകളെണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ കടുത്ത ആത്മവിശ്വാസത്തിലായിരുന്ന അറബ് പാർട്ടികളായ ജോയിന്റ് ലിസ്റ്റും റാഅമും സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും. 19 സീറ്റുകള്‍ ഉറപ്പിക്കാനാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നെതന്യാഹുവിന്റെ ഭരണസഖ്യത്തിന് ഭൂരിപക്ഷം ലഭിക്കാതിരുന്നതിലും അറബ് വോട്ടുകൾ പ്രധാന പങ്കുവഹിച്ചുവെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

അതേസമയം അറബ് പാർട്ടികൾ തിരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയെന്ന ആരോപണമാണ് നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി ഉന്നയിക്കുന്നത്. വോട്ടർമാരെ സ്വാധീനിക്കാൻ നിയമവിരുദ്ധ നടപടികൾ സ്വീകരിച്ചെന്നടക്കമുള്ള ആരോപണങ്ങളാണ് പാർട്ടി ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പൊലീസിനും ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിക്കും കൈമാറുമെന്ന് ലിക്കുഡ് അറിയിച്ചു. 

yusaf-jointlist

Yousef Jabareen, leader of Israel's Arab-led Joint List political alliance speaks during an interview with AFP in the Arab-Israeli town of Umm al-Fahm on October 28, 2026. Jabareen told AFP on October 28 that he was willing to cooperate with an opposition-led government to unseat Prime Minister Benjamin Netanyahu, but was not open to joining such a coalition outright. (Photo by AHMAD GHARABLI / AFP)

77കാരനായ നെതന്യാഹുവിന് വ്യക്തമായ ഭൂരിപക്ഷം നേടാനായില്ലെങ്കിലും രാഷ്ട്രീയമായി പൂർണമായും തള്ളപ്പെടുന്ന സാഹചര്യമല്ല നിലവില്‍ ഇസ്രയേലിലുള്ളത് എന്നതും ലിക്കുഡ് പാര്‍ട്ടിക്ക് ധൈര്യം നല്‍കുന്നുണ്ട്. ഇന്ന് വൈകുന്നേരത്തോടെ അന്തിമഫലം പുറത്തുവന്നേക്കും. സൈനികർ, നയതന്ത്ര പ്രതിനിധികൾ, രജിസ്റ്റർ ചെയ്ത പോളിങ് കേന്ദ്രങ്ങളിൽനിന്ന് മാറി വോട്ട് ചെയ്തവർ തുടങ്ങിയവരുടെ അഞ്ചു ലക്ഷത്തിലധികം പ്രത്യേക ബാലറ്റുകൾ ഇനിയും എണ്ണാനുണ്ട്. ഇവയുടെ ഫലം സീറ്റുനിലയിൽ മാറ്റമുണ്ടാക്കാൻ സാധ്യതയുണ്ട്.

അറബ് പാര്‍ട്ടികളുടെ നിലപാടും ആശയവുമായി ഒത്തുപോകാന്‍ കഴിയാത്തതിനാല്‍ തന്നെ നെതന്യാഹുവിന്റെ സഖ്യം  പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ടിനെ ഉൾപ്പെടുത്തി ഐക്യസർക്കാർ രൂപീകരിക്കാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ തള്ളിക്കളയുന്നില്ല. എന്നാൽ ഇക്കാര്യത്തിൽ ഉറപ്പായിട്ടില്ല. അറബ് പാർട്ടികളുടെ പിന്തുണയോടെ ന്യൂനപക്ഷ സർക്കാർ രൂപീകരിക്കുന്നതിനെ ഐസൻകോട്ടും നെതന്യാഹുവും നേരത്തെ തന്നെ എതിർത്തിരുന്നു. അതേസമയം നെതന്യാഹു സര്‍ക്കാറിനെ പുറത്താക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജോയിന്റ് ലിസ്റ്റ് നേതാവ് യൂസഫ് ജബാരീൻ വ്യക്തമാക്കി. എങ്കിലും പുറത്തുനിന്നുള്ള പിന്തുണയേ സര്‍ക്കാര്‍ രൂപീകരണത്തിനു നല്‍കൂവെന്ന സൂചനയും യൂസഫ് നല്‍കുന്നു. 

90% of Votes Counted in Israel; Arab Parties Emerge as Kingmakers as Netanyahu Falls Short of Majority:

Israel’s election results remain inconclusive after 90% of the votes were counted, with Prime Minister Benjamin Netanyahu’s right-wing bloc projected to win 53 seats, short of the 61 needed for a majority. The opposition alliance led by Gadi Eisenkot is projected to secure 48 seats, while Arab parties, including the Joint List and Ra’am, are emerging as potential kingmakers with 19 seats. Netanyahu’s Likud party has accused Arab parties of electoral malpractice, while the Joint List has declared its aim of removing Netanyahu from power and indicated that it may offer only external support to a government. With hundreds of thousands of special ballots still to be counted, coalition negotiations could lead to a unity government, a minority government, or another election.