ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് (Flydubai) വിമാനം തട്ടിയെടുത്ത് ബെൻ ഗുരിയോന്‍ (Ben Gurion) അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനലിലേക്ക് ഇടിച്ചിറക്കാൻ പദ്ധതിയിട്ട ഒമാൻ സ്വദേശിയായ കോ-പൈലറ്റിന്റെ വൻ ഭീകരാക്രമണ ശ്രമം തകർത്തു. 

വിമാനത്തിലുണ്ടായിരുന്ന കമാൻഡിംഗ് ഓഫീസറായ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന്റെ (Smit Machchar) സമയോചിതമായ ഇടപെടലാണ് നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്. സെപ്റ്റംബർ 30-ന് നടന്ന FZ1073 ഫ്ലൈദുബായ് വിമാനത്തിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ അന്വേഷണത്തിനൊടുവിൽ വെള്ളിയാഴ്ച യു.എ.ഇ അറ്റോർണി ജനറൽ ഹമദ് സെയ്ഫ് അൽ ഷംസിയാണ് ഔദ്യോഗികമായി പുറത്തുവിട്ടത്.

അമേരിക്കയിൽ നടന്ന സെപ്റ്റംബർ 11 ഭീകരാക്രമണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 29 വയസ്സുകാരനായ പ്രതി ഹമാം അൽ-ഹമ്മമി (Hamam al-Hammami) ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. യാത്രയ്ക്കിടെ വിമാനത്തിലെ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന കോടാലി ഉപയോഗിച്ച് പൈലറ്റ് സ്മിത് മച്ചാറിനെ അതിക്രൂരമായി ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ പരുക്കേറ്റിട്ടും ധീരമായി ചെറുത്തുതോൽപ്പിച്ച സ്മിത് മച്ചാർ, പ്രതിക്ക് കോക്പിറ്റിന്റെ പൂർണ്ണ നിയന്ത്രണം വിട്ടുനൽകാതെ വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.

വലിയ തോതിൽ ആളപായം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി ഈ ഭീകരാക്രമണം ആസൂത്രണം ചെയ്തതെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ വെളിപ്പെടുത്തി. ആക്രമണത്തിന് മുന്നോടിയായി വിമാനത്താവളത്തിന്റെ ലേഔട്ടും ഫ്ലൈറ്റ് റൂട്ടും വ്യക്തമായി മനസ്സിലാക്കുന്നതിനായി പ്രതി മുൻപ് രണ്ടുതവണ ടെൽ അവീവിലേക്ക് ഇതേ വിമാനത്തിൽ യാത്ര ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 

ENGLISH SUMMARY:

A major terrorist plot to hijack a Flydubai flight from Dubai to Tel Aviv and crash it into Ben Gurion Airport was thwarted by the heroic actions of an Indian pilot. The 29-year-old Omani co-pilot, Hamam al-Hammami, inspired by the September 11 attacks, brutally attacked Commanding Officer Smit Machchar with an emergency cockpit axe to seize control. Despite sustaining injuries, Machchar fought back courageously to prevent full control of the aircraft and safely made an emergency landing in Saudi Arabia.