Image: lockheedmartin.com,AI Enhanced
ഇറാനെതിരെ അമേരിക്ക പ്രിസിഷന്‍ സ്ട്രൈക്ക് മിസൈല്‍ പ്രയോഗിച്ചതായി റിപ്പോര്‍ട്ട്. ജനവാസമേഖലകളില്‍ വൻ നാശനഷ്ടവും ആളപായവും സൃഷ്ടിച്ചതും ഈ ആയുധമാണെന്നും കണ്ടെത്തല്‍. അസോസിയേറ്റഡ് പ്രസ് , യുകെ ആസ്ഥാനമായുള്ള ‘എയർവാർസ്’ എന്നീ റിപ്പോർട്ടുകൾ പ്രകാരമാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
Also Read: അവധിക്കാല വസതിയില്‍ ടൂത്ത്ബ്രഷ്, മറ്റൊരാള്‍ക്കൊപ്പം ഭാര്യയുടെ ലൈംഗികബന്ധം
ഫെബ്രുവരി 28ന് തെക്കന്‍ ഇറാനിലെ ലാമര്‍ദില്‍ നടന്ന ആക്രമണത്തിലാണ് ഈ മിസൈല്‍ ആദ്യമായി ഉപയോഗിച്ചതായി വിദഗ്ധര്‍ വിലയിരുത്തുന്നത്. ആകാശത്തുവച്ചുതന്നെ സ്ഫോടനം സൃഷ്ടിക്കുന്ന രീതിയിലാണ് പ്രിസിഷന്‍ സ്ട്രൈക്ക് മിസൈല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. മിസൈല്‍ പൊട്ടിത്തെറിച്ച മേഖലയില്‍ നിന്നും 50മീറ്റര്‍ അകലെ നിന്ന കുട്ടിയടക്കം കൊല്ലപ്പെടുകയും 170 മീറ്ററിലധികം ദൂരത്തിൽ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
Also Read: ഇന്ത്യന്‍ മഹാസമുദ്രത്തിലും ഹോര്‍മുസിലും കപ്പലുകള്‍ക്ക് നേരെ ആക്രമണം
വായുവിൽവെച്ച് പൊട്ടിത്തെറിക്കുന്ന ഈ മിസൈലിൽ നിന്ന് പതിനായിരക്കണക്കിന് ടങ്സ്റ്റൺ പെല്ലറ്റുകൾ അതിവേഗത്തിൽ നാലുപാടും ചിതറിത്തെറിക്കുന്നതാണ് നാശനഷ്ട വ്യാപ്തി കൂട്ടുന്നത്. എന്നാല്‍ ജനവാസമേഖലയില്‍ ഇത്തരമൊരു വിനാശകരമായ മിസൈല്‍ ഉപയോഗിച്ചത് കടുത്ത നിയമലംഘനമാണെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം തന്നെ ഇറാന് നേരെ പ്രിസിഷൻ സ്ട്രൈക്ക് മിസൈൽ ഉപയോഗിച്ചതായി യു.എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചെങ്കിലും ലാമർദിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
പ്രിസിഷൻ സ്ട്രൈക്ക് മിസൈലിന്റെ നിർമാതാക്കളായ ലോക്ക്ഹീഡ് മാർട്ടിൻ ലാമർദ് ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായിട്ടില്ല. എന്നാല്‍ ലാമർദ് ആക്രമണത്തിന് പിന്നാലെ പ്രിസിഷൻ സ്ട്രൈക്ക് മിസൈലുകളുടെ ഉൽപ്പാദനം നാലുമടങ്ങായി വർദ്ധിപ്പിക്കാൻ പെന്റഗണും ലോക്ക്ഹീഡ് മാർട്ടിനും കരാറിലെത്തിയതായും റിപ്പോര്‍ട്ടുണ്ട്. 4 ബില്യൺ ഡോളറിലധികം മൂല്യമുള്ള കരാറാണ് ഇരുവരും ഒപ്പുവച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.