AI Generated Image

  • അത്യാധുനിക സാങ്കേതിക സഹായങ്ങളോടെ രക്ഷക്കെത്തുന്ന ദുബായി പൊലീസ്. വെറും മൂന്ന് സെക്കന്റ് ഫോണ്‍കോളിലൂടെ രക്ഷിച്ചത് യുവതിയുടെ ജീവന്‍

ജീവനും മരണത്തിനുമിടെയിലെ നിര്‍ണായക നിമിഷത്തില്‍ സമയോചിത ഇടപെടലിലൂടെ യുവതിയുടെ ജീവന്‍ രക്ഷിച്ച് ദുബായി പൊലീസ്. പുലര്‍ച്ചെ മൂന്നരയോടെയാണ് ദുബായി പൊലീസിന്‍റെ എമര്‍ജന്‍സി സെല്ലിലേക്ക് ഒരു ഫോണ്‍കോളെത്തുന്നത്. അറബി ഭാഷയില്‍ ‘ബ്രദര്‍ ഞാന്‍ ഇന്റര്‍സെക്ഷനിലാണ്’എന്ന് വിറയാര്‍ന്ന ശബ്ദത്തില്‍ ഒരു യുവതി. പറഞ്ഞുതീരും മുന്‍പേ ശബ്ദം നിലച്ചു, പിന്നെ പൂര്‍ണ നിശബ്ദത. Also Read: ചെങ്കടലില്‍ ഇന്ത്യന്‍കപ്പല്‍ മുക്കി, രക്ഷകരായെത്തി യെമന്‍ കോസ്റ്റുഗാര്‍ഡ്; 14 പേരും സുരക്ഷിതര്‍ . 

വെറും മൂന്നു സെക്കന്റ് മാത്രമുണ്ടായിരുന്ന ആ കോള്‍ സ്വീകരിച്ച പൊലീസ് ഓപ്പറേറ്റര്‍ക്ക് എന്തോ ഗുരുതരമായ അപകടം നടന്നെന്ന് ബോധ്യപ്പെട്ടു, കോള്‍ കട്ട് ചെയ്യാതെ ‘എമർജൻസി കോൾ ലൊക്കേഷൻ സിസ്റ്റം’ ഉപയോഗിച്ച് പൊലീസ് ഫോണ്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്തു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് സമീപമുള്ള നാദ് അൽ ഷെബ മേഖലയിലാണ് ഫോണുള്ളതെന്ന് തിരിച്ചറിഞ്ഞു. അതേസമയം തന്നെ, സമാന്തരമായി ഈ ഫോണ്‍ നമ്പര്‍, രോഗ വിവരങ്ങളുള്ള പോലീസിന്‍റെ പ്രത്യേക ഡാറ്റാബേസിൽ റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. Also Read: മകന്‍റെ പാസിങ് ഔട്ട് കാണാനെത്തി എംഎല്‍എ അമ്മ; ഇനി നാടിന്‍റെ കമാന്‍ഡോ . 

AI Generated Image


പിന്നാലെ ആ പ്രദേശത്തെ മുഴുവന്‍ പട്രോള്‍ ഗ്രൂപ്പുകള്‍ക്കും സന്ദേശം കൈമാറി. കോള്‍ വിച്ഛേദിക്കാതെ ഓപ്പറേറ്റര്‍ ലൈനില്‍ തന്നെ തുടര്‍ന്നു. അധികം താമസിയാതെ തന്നെ പ്രധാന റോഡില്‍ നിന്നുമാറി ഒരു കാര്‍, പട്രോളിങ് സംഘത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. കാറിനടുത്തേക്ക് പാഞ്ഞെത്തിയ പൊലീസുകാര്‍ കാറിന്‍റെ ഡോര്‍ഗ്ലാസില്‍ തട്ടുന്ന ശബ്ദം ഫോണിലൂടെ ഓപ്പറേറ്റര്‍ കേട്ടു. അതോടെ ആ ഫോണ്‍കോളിന്റെ ഉറവിടം കാറിനുള്ളില്‍ നിന്നു തന്നെയെന്ന് ബോധ്യപ്പെട്ടു. Also Read: 'ഇത് നല്ല മാതൃക'; ഉദയനിധിയുടെ അറസ്റ്റില്‍ കങ്കണ റണാവത്ത്, പരസ്യമായി മാപ്പ് പറയണമെന്ന് ഖുശ്ബു . 

കാര്‍ തുറന്ന് നടത്തിയ പരിശോധനയിൽ യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തി. പിന്നാലെ റെസ്ക്യൂ സംഘമെത്തി യുവതിയെ ആശുപത്രിയിലാക്കി. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് താഴ്ന്ന് യുവതി അപകടാവസ്ഥയിലേക്ക് മാറുകയായിരുന്നുവെന്ന് പിന്നീട് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

ലഫ്റ്റനന്റ് ജനറൽ ധാഹി ഖൽഫാൻ തമീമിന്റെ ‘ഓപ്പറേഷൻസ് മാനേജ്‌മെന്റ് ഇൻ ക്രിട്ടിക്കൽ ഇൻസിഡന്റ്‌സ്, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ്’ എന്ന പുസ്തകത്തിലാണ് ഈ സംഭവം വിവരിച്ചത്. ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള രോഗികള്‍ ദുബായി പൊലീസിന്റെ ക്രിട്ടിക്കല്‍ മെഡിക്കല്‍ കേസസ് പ്രോഗ്രാമില്‍ റജിസ്റ്റര്‍ ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെടുന്നു. അതേസമയം തന്നെ സംസാരിക്കാന്‍ പോലും പറ്റാത്ത സാഹചര്യത്തില്‍ ആളുകളുടെ ലോക്കേഷന്‍ പൊലീസിലേക്ക് ലഭ്യമാകുന്ന ‘യുവർ സെക്യൂരിറ്റി അറ്റ് ദി ടച്ച് ഓഫ് എ ബട്ടൺ’ എന്ന സ്മാര്‍ട് ആപ്ലിക്കേഷനും ആളുകള്‍ ഉപയോഗിക്കണമെന്ന് പൊലീസ് ആവശ്യപ്പെടുന്നു.

ENGLISH SUMMARY:

In a life-saving operation, Dubai Police rescued a woman after receiving a cryptic three-second emergency call where she barely uttered, "Brother, I am at the intersection," before losing consciousness. Activating the Emergency Call Location System, operators traced her signal to Nad Al Sheba near Sheikh Mohammed Bin Zayed Road and dispatched immediate patrol units. Officers located her parked vehicle off the main road and found her unconscious due to a severe drop in blood sugar levels. Detailed in Lt. Gen. Dhahi Khalfan Tamim's book, the incident highlighted the importance of Dubai Police's Critical Medical Cases Program and smart emergency location features.