പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • ചെങ്കടലില്‍ ഇന്ത്യന്‍ കപ്പല്‍ മുക്കി. പിന്നില്‍ ഇറാന്‍ പിന്തുണയുള്ള ഹൂതി സംഘമെന്ന് യെമന്‍. നാവികരെ രക്ഷപ്പെടുത്തിയത് യെമന്‍ കോസ്റ്റുഗാര്‍ഡ്

യെമൻ തീരത്തിനു സമീപം ചെങ്കടലിൽ ആക്രമിക്കപ്പെട്ട് മുങ്ങിയ കപ്പലിലെ 13 ഇന്ത്യക്കാരുള്‍പ്പെടെയുള്ള 14 പേരെയും രക്ഷപ്പെടുത്തി. ഇന്നലെയാണ് എംഎസ്‌വി ഫൈസ് നൂറെ ഒലിയ എന്ന ഇന്ത്യന്‍ കപ്പലിനു നേരെ ആക്രമണമുണ്ടായത്. ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റിയാദിലെ ഇന്ത്യൻ എംബസി യെമൻ അധികൃതരുമായി സഹകരിച്ച് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. Also Read:‘ജീവിതത്തിന് ചിലവേറെയാണ്, മാറാരോഗം ദുരിതമാണ്, മടുത്തു’; ദയാവധം സ്വീകരിക്കാന്‍ യൂട്യൂബര്‍

രക്ഷാപ്രവർത്തനത്തിനു പിന്തുണ നൽകിയ യെമൻ അധികൃതർക്ക് ഇന്ത്യ നന്ദി രേഖപ്പെടുത്തി. മേഖലയിലെ വാണിജ്യക്കപ്പലുകൾക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും രാജ്യാന്തര നിയമങ്ങൾക്കനുസരിച്ച് കപ്പൽച്ചാലുകളിലൂടെയുള്ള സ്വതന്ത്ര ഗതാഗതം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ആക്രമണത്തില്‍ ചെങ്കടലില്‍ മുങ്ങിയ കപ്പലില്‍ നിന്നും 14 നാവികരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി എക്സിലൂടെ കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സർബാനന്ദ സോണോവാൾ അറിയിച്ചു. ‘എം.എസ്.വി ഫൈസ് നൂറെ ഒലിയ’  ആക്രമിക്കപ്പെട്ട ഉടന്‍ തന്നെ ഇന്ത്യന്‍ നാവികര്‍ക്ക് രക്ഷകരായെത്തിയ യെമന്‍ കോസ്റ്റ്ഗാര്‍ഡ് സമയോചിതമായി ഇടപെടുകയും എല്ലാവരേയും മോഖാ തുറമുഖത്തേക്ക് മാറ്റുകയും ചെയ്തു. യെമന്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും നാവികരുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. Also Read: സൗദി അറേബ്യയിലേക്ക് മെത്താംഫെറ്റാമൈന്‍ കടത്താന്‍ ശ്രമം; ഇന്ത്യന്‍ പൗരന്റെ വധശിക്ഷ നടപ്പിലാക്കി

സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ട് ഉപയോഗിച്ചായിരുന്നു ഇന്ത്യന്‍ പതാകയേന്തിയ കപ്പലിനു നേരെ ആക്രമണമുണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം. യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രമണം നടത്തിയതെന്നും യെമന്‍ ഗതാഗത മന്ത്രാലയം ആരോപിക്കുന്നു. എന്നാൽ സംഭവത്തിൽ ഹൂതി സംഘം ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല.  Also Read: അബിൻ വർക്കി എംഎൽഎയ്ക്ക് കാറപകടത്തിൽ പരുക്ക്

യുഎസ് ഇറാന്‍ സംഘര്‍ഷങ്ങളുടെ ഭാഗമായി ഹോര്‍മുസിലൂടെയുള്ള എണ്ണവിതരണം തടസപ്പെട്ടതിനു പിന്നാലെയാണ് ചെങ്കടലിലൂടെയുള്ള ഗതാഗതവും ആക്രമണങ്ങളിലൂെട തടസപ്പെടുത്തുന്നത്. അതേസമയം തന്നെ പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്കായി ഇന്ത്യൻ എണ്ണക്കമ്പനികൾ സുരക്ഷിതമായ മറ്റ് മാർഗങ്ങളിലേക്ക് മാറുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

Indian Ship MSV Faiz Noore Oliya Attacked Off Yemen Coast; All 14 Crew Saved:

An Indian cargo vessel, MSV Faiz Noore Oliya, sank in the Red Sea near the Yemen coast following an attack using an explosive-laden boat, suspected to have been carried out by Iran-backed Houthi rebels. The Yemeni Coast Guard swiftly responded to the incident and safely rescued all 14 crew members—including 13 Indian nationals—transporting them to the Port of Mokha. India strongly condemned the unprovoked attack, expressing grave concern over maritime safety while Union Minister Sarbananda Sonowal and the Ministry of External Affairs thanked Yemeni authorities for their prompt rescue action.