പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശേഷം താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ച കാർ പത്തനംതിട്ട ഓമല്ലൂരിൽ അപകടത്തിൽപ്പെട്ടു. മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശേഷം താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
അപകടത്തിൽ അബിൻ വർക്കി, വാഹനം ഓടിച്ചിരുന്ന വിഷ്ണു, ജെറിൻ ആന്റണി, അരുൺ, കോന്നി സ്വദേശി സജി എന്നിവരുൾപ്പെടെ അഞ്ചുപേർക്ക് പരുക്കേറ്റു. തോളിന് പരുക്കേറ്റ അബിൻ വർക്കിയെ സിടി സ്കാനിന് വിധേയനാക്കി. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ആരുടെയും നില ഗുരുതരമല്ല.
അതേസമയം, അബിന്‍ വര്‍ക്കി എം.എല്‍.എയുടെ കാറിലേക്ക് ഇടിച്ചുകയറിയ കാറിന്റെ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. കാറോടിച്ചത് അപകടകരമായും അലക്ഷ്യമായുമെന്ന് എഫ്ഐആര്‍. അതുമ്പുംകുളം സ്വദേശി സജിക്കെതിരെയാണ് കേസെടുത്തത്.
ENGLISH SUMMARY:
Aranmula MLA Abin Varkey was injured after the car he was travelling in met with an accident at Omalloor in Pathanamthitta. The accident occurred when the vehicle collided with another car. The MLA was returning to his residence after participating in flood relief operations when the incident took place. A total of five people were injured in the accident, including Abin Varkey, the driver Vishnu, Jerin Antony, Arun, and Saji, a native of Konni. Abin Varkey, who sustained a shoulder injury, underwent a CT scan. All the injured are undergoing treatment at a private hospital in Pathanamthitta, and none of them is reported to be in serious condition.