pppppppppppppppppp

TOPICS COVERED

രാജ്യത്തെ ഏറ്റവും വലിയ നൃത്തജലധാര അസീറിലെ അൽവാദി റിസോർട്ടിൽ ഉദ്ഘാടനം ചെയ്ത് സൗദി അറേബ്യ. ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ലോകത്തെ തന്നെ മൂന്നാമത്തെ ഏറ്റവും വലിയ നൃത്തജലധാരയാണിതെന്ന് വിനോദസഞ്ചാര വകുപ്പ് അവകാശപ്പെട്ടു. 120 മീറ്റർ വരെ ഉയരമുള്ള ഇത് മിഡിൽ ഈസ്റ്റിലെ രണ്ടാമത്തെ ഉയരം കൂടിയ ജലധാരയാണ്.

16 മില്യൺ റിയാലിലധികം ചെലവിൽ നിർമ്മിച്ച ജലധാര ഒരുക്കാൻ ഏഴ് മില്യൺ ലിറ്ററിലധികം വെള്ളം വേണം. അസീറിന്റെ മുൻനിര സന്ദർശക ആകർഷണങ്ങളിൽ ഒന്നായി ഇത് മാറുമെന്നാണ് പ്രതീക്ഷ.

300,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള സംയോജിത ടൂറിസം പദ്ധതിയുടെ കേന്ദ്രബിന്ദുവാണ് ഈ ജലധാര. വർഷം മുഴുവനും സന്ദർശകരെയും കുടുംബങ്ങളെയും ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള പൂന്തോട്ടങ്ങൾ, ഫാമുകൾ, റെസ്റ്റോറന്‍റുകൾ, കഫേകൾ, ഒരു തിയേറ്റർ, ഇൻഡോർ ഇവന്‍റ് ഹാളുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

അസീർ മേഖലയുടെ ചരിത്രത്തിലും സംസ്കാരത്തിലും നിന്ന് പ്രചോദനം ഉൾക്കൊണ്ട് 60,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു പൈതൃക ഗ്രാമവും റിസോർട്ടിൽ ഉൾപ്പെടുന്നു. പരമ്പരാഗത വിപണികളും പ്രാദേശിക പൈതൃകം പ്രദർശിപ്പിക്കുന്ന കടകളും ഇവിടെയുണ്ട്. പ്രദേശത്തിന്റെ ചരിത്രവും സാംസ്കാരിക സ്വത്വവും ഉയർത്തിക്കാട്ടുന്ന ഒരു പൈതൃക മ്യൂസിയം അടുത്ത മാസം തുറക്കും.

സന്ദർശകർക്ക് ഉച്ചയ്ക്ക് 1 മണി മുതൽ അർധരാത്രി വരെ ദൈനംദിന വിനോദ പരിപാടികൾ ആസ്വദിക്കാൻ കഴിയും.  നൃത്ത ജലധാര പ്രകടനങ്ങൾ, സ്റ്റേജ് ഷോകൾ എന്നിവ എല്ലാദിവസവും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട് .

Saudi Arabia has inaugurated the largest dancing fountain in the country at Alwadi Resort in Asir, a move aimed at boosting domestic tourism.: