sha-1

TOPICS COVERED

അന്തരിച്ച ഖത്തർ മുൻ ഭരണാധികാരി അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽത്താനിക്ക് രാജ്യം കണ്ണീരോടെ വിടചൊല്ലി. ദോഹയിലെ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിൽ നിലവിലെ അമീറും വിവിധ രാജ്യങ്ങളിലെ നേതാക്കളും ആയിരക്കണക്കിന് ജനങ്ങളും പങ്കെടുത്തു. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം ലുസൈൽ ശ്മശാനത്തിൽ ഭൗതികശരീരം ഖബറടക്കി.മുൻ ഭരണാധികാരിയോടുള്ള ആദരസൂചകമായി ഖത്തറിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങളിൽ നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഖത്തറിന്‍റെ ഊർജ്ജസമ്പന്നമായ വികസനത്തിന്‍റെ മുഖ്യ ശിൽപ്പിയായിരുന്നു ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി. അദ്ദേഹത്തിന്‍റെ ഭരണകാലത്താണ് രാജ്യം സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ വലിയ മുന്നേറ്റങ്ങൾ കൈവരിച്ചത്. കൂടാതെ അന്താരാഷ്ട്ര തലത്തിൽ ഖത്തറിന്‍റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചു.ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക (LNG) കയറ്റുമതിക്കാരായി ഖത്തര്‍ മാറിയതിന് പിന്നിൽ ശൈഖ് ഹമദിന്‍റെ നേതൃത്വത്തിൽ നടന്ന വലിയ സാമ്പത്തിക നിക്ഷേപങ്ങളും വിപുലമായ അന്താരാഷ്ട്ര പങ്കാളിത്തങ്ങളുമുണ്ട്. 

ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ ഭരണകാലത്താണ് അൽ ജസീറ വാർത്താ ചാനൽ ആരംഭിച്ചത്.2013ലാണ് തന്‍റെ നാലാമത്തെ മകനും നിലവിലെ അമീറുമായ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് അദ്ദേഹം അധികാരം കൈമാറിയത്.ഖത്തറിന്‍റെ ചരിത്രത്തിലെ സുവർണ കാലഘട്ടമായാണ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ 18 വര്‍ഷത്തെ ഭരണത്തെ കണക്കാക്കുന്നത്. ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ വിയോഗം തീരാനഷ്ടമാണ് രാജ്യത്തിന്.

 

Qatar's former ruler, Sheikh Hamad bin Khalifa Al Thani, was bid farewell by the nation. :