In this photo provided by the Iranian Foreign Ministry, Iranian Foreign Minister Abbas Araghchi, right, is welcomed by Pakistani Foreign Minister Ishaq Dar upon his arrival at Nur Khan airbase in Rawalpindi, Pakistan, Friday, April 24, 2026. (Iranian Foreign Ministry via AP)

മധ്യസ്ഥരായി വന്ന് ഇറാന്‍–യുഎസ്–ഇസ്രയേല്‍ വിഷയത്തിനിടെ സ്വന്തം സാമ്പത്തിക താല്‍പര്യം സംരക്ഷിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇറാനുമായി ആറ് പുതിയ കരവ്യാപാര പാതകൾ പാക്കിസ്ഥാന്‍ തുറന്നിട്ടിരിക്കുകയാണ്. ഒരേ സമയം അമേരിക്കയ്ക്കൊപ്പമെന്ന് നടിക്കുന്ന പാക്കിസ്ഥാന്‍ യഥാര്‍ത്ഥത്തില്‍ എത്തിയത് ഇറാനെ സഹായിക്കാനാണോയെന്ന ചോദ്യങ്ങളാണ് ഇതോടൊപ്പം ഉയര്‍ന്നു കേള്‍ക്കുന്നത്. 

ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ അമേരിക്ക ഇറാനുമേല്‍ സാമ്പത്തിക-നാവിക ഉപരോധങ്ങൾ കടുപ്പിക്കുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ പുതിയ നയതന്ത്രം. അതേസമയം ഇത് കേവലം വ്യാപാരം മാത്രമല്ലെന്നും പാക്കിസ്ഥാന്റെ തന്ത്രപരമായ നീക്കമാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്. ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയും ഗദ്വാര്‍ തുറമുഖവും വഴി പ്രാദേശിക ബന്ധങ്ങൾ വർദ്ധിപ്പിക്കാന്‍ ഇസ്ലമാബാദ് ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ട്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ പാക്കിസ്ഥാന്‍ വഴി ഇറാനിലേക്ക് കടന്നുപോകാന്‍ ഈ നയം അനുമതി നല്‍കുന്നു.  

നിലവില്‍ ഇറാന് വലിയ ആശ്വാസമാണ് പാക്കിസ്ഥാന്റെ ഈ നീക്കത്തിലൂടെ സാധിക്കുക. തടസപെട്ട് കിടക്കുന്ന ചരക്കുകള്‍ നീക്കാനും കയറ്റുമതി വര്‍ധിപ്പിക്കാനും ഇതുവഴി സാധിക്കും. അതേസമയം തന്നെ അമേരിക്കയുമായുള്ള പാക്കിസ്ഥാന്റെ ബന്ധത്തെ ഈ നയം എങ്ങനെ ബാധിക്കുമെന്നതും കണ്ടറിയേണ്ടതാണ്. 

എന്നാല്‍ കരയിലും കടലിലും ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന പാക്കിസ്ഥാന്‍ കരമാര്‍ഗം മാത്രമല്ല കടല്‍മാര്‍ഗവും ഇറാന് രക്ഷയുമായി എത്തിയിട്ടുണ്ട്. ഇറാന്റെ തുറമുഖങ്ങളിൽനിന്നുള്ളതും അവിടേക്കുപോകുന്നതുമായ കപ്പലുകളെയാണ് യുഎസ് നാവികസേന ഇറാന്റെ തീരക്കടലിനു പുറത്തു തടയുന്നത്. ഈ സാഹചര്യത്തിൽ കപ്പലുകൾ ഇറാന്റെ തീരക്കടലിനു പുറത്തുപോകാതെ അവിടെനിന്ന് പാക്ക് തീരക്കടലിലൂടെ അറബിക്കടലിൽ എത്താനുള്ള സംവിധാനമാണു പാക്ക് അധികൃതർ വാഗ്ദാനം ചെയ്യുന്നത്.

എണ്ണക്കപ്പലുകൾക്ക് ഇറാൻ തീരക്കടലിലൂടെ യാത്രചെയ്തു പാക്കിസ്ഥാന്റെ മക്രാൻ തീരത്തോടുചേർന്നുള്ള കടലിൽ പ്രവേശിക്കാനാവും. ഇതേ മാർഗം തിരിച്ച് പാക്ക് തീരക്കടലിലൂടെ യാത്രചെയ്ത് ഇറാന്റെ തീരക്കടലിൽ പ്രവേശിച്ചു തുറമുഖങ്ങളിലേക്ക് എത്താം. ‌ഇറാനിലേക്കുള്ള ചരക്കുകൾ പാക്ക് തുറമുഖങ്ങളിൽ ഇറക്കി, അവിടെനിന്നു റോഡ് മാർഗം പാക്ക്–ഇറാൻ അതിർത്തിയിൽ എത്തിക്കാൻ പാക്ക് വാണിജ്യ മന്ത്രാലയം അനുമതി നൽകിയെന്നാണു വിവരം.

Pakistan's Strategic Maneuvers Amidst Iran-US Tensions:

Pakistan is strategically navigating the complex Iran-US-Israel dynamics to safeguard its own economic interests. This involves opening new trade routes with Iran and potentially aiding them amidst US sanctions, a move that raises questions about Pakistan's true allegiances.