A ship is seen in the Persian Gulf off the coast of Sharjah the day after the failure of US-Iran peace talks on April 13, 2026. The failure of US-Iran peace talks has left the US President with several unpalatable options, as analysts say his order to blockade the strategic Strait of Hormuz could further complicate his next move on April 12, 2026. Any hopes that US Vice President would emerge from the marathon day of negotiations with top Iranian officials with a deal to end a war that has rippled across the Middle East were dashed when he left hosts Pakistan emptyhanded. (Photo by AFP)

ഹോർമുസ് കടലിടുക്കില്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതില്‍ അമേരിക്കയെ വിമര്‍ശിച്ച് ചൈനീസ് പ്രതിരോധ മന്ത്രി അഡ്മിറൽ ഡോങ് ജൂൺ. ഇറാനും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഇടപെടാന്‍ ശ്രമിക്കരുതെന്നും ജൂണ്‍ ആവശ്യപ്പെട്ടു. യുഎസ് നാവിക ഉപരോധം ആരംഭിച്ചതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം.  

‘ഇറാനുമായി ചൈനയ്ക്ക് വ്യാപാര-ഊർജ്ജ കരാറുകളുണ്ടെന്നും മറ്റുള്ളവർ ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടില്ലെന്ന് പ്രതീക്ഷിക്കുന്നതായും ജൂണ്‍ പറയുന്നു. മാത്രമല്ല ഹോർമുസ് ചൈനയ്ക്കായി തുറന്നുതന്നെ കിടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനയുടെ എണ്ണ ആവശ്യത്തിന്റെ 40 ശതമാനവും എൽഎൻജി ആവശ്യത്തിന്റെ 30 ശതമാനവും ഹോര്‍മുസിലൂടെയാണെന്നും കടൽപ്പാതയുടെ സുരക്ഷയും സ്ഥിരതയും തടസ്സമില്ലാത്ത സഞ്ചാരവും അനിവാര്യമാണെന്നും ചൈന ആവശ്യപ്പെടുന്നു. 

ഇറാനുമായി നടത്തിയ നിർണായ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഹോർമുസ് കടലിടുക്കിലൂടെ ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കടൽ മാർഗ്ഗങ്ങൾ അമേരിക്കൻ നാവികസേന ഉപരോധിക്കുമെന്ന് യുഎസ് പ്രഖ്യാപിച്ചത്. ഇത് സംഘര്‍ഷം വീണ്ടും രൂക്ഷമാകാന്‍ വഴിയൊരുക്കിയതായാണ് വിലയിരുത്തല്‍.

ഇറാന്റെ കപ്പലുകള്‍ അടുത്തെത്തിയാല്‍ തകര്‍ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.  ഇറാന്‍ കപ്പലുകളെയും ഇറാന് ടോള്‍ നല്‍കുന്ന കപ്പലുകളും തടയുമെന്നും ട്രംപ്  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹോര്‍മുസ് ഉപരോധിച്ചാല്‍  ഗള്‍ഫ് തുറമുഖങ്ങളില്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ  ക്രൂഡ് ഓയില്‍ വില നൂറ് ഡോളര്‍ കടന്നു . 

ഹോർമുസ് കടലിടുക്കിൽ ഇറാൻ ബന്ധമുള്ള കപ്പലുകളെ തടയാനുള്ള യുഎസ് നീക്കത്തിനിടെ, കടലിടുക്ക് ഇറാന്റെ സ്വത്തല്ലെന്ന് യുഎഇ വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങൾ ഹോർമുസിനെ മോചിപ്പിക്കാനുള്ള രാജ്യാന്തര ശ്രമങ്ങൾക്കൊപ്പം നിൽക്കുമെന്നും വ്യക്തമാക്കി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫയുമായി മനാമയിൽ കൂടിക്കാഴ്ച നടത്തി. ഇറാൻ ആക്രമണങ്ങളെത്തുടർന്നുള്ള സാഹചര്യങ്ങൾ വിലയിരുത്തി.

അതേസമയം ഹോര്‍മുസ് കടലിടുക്കിലെ ചരക്കുനീക്കം തടയുന്നതിലൂടെ ഇറാന്‍ സാമ്പത്തിക ഭീകരതയാണ് നടത്തുന്നതെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ്. ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് യു.എസ് മുന്നോട്ടുവച്ച നിബന്ധനകള്‍ ഇറാന്‍ അംഗീകരിക്കണമെന്നും സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ പരിശോധന അനുവദിക്കാന്‍ ഇറാന്‍ തയാറാകണമെന്നും വാന്‍സ് ആവശ്യപ്പെട്ടു. 

China Condemns US Blockade in Strait of Hormuz:

China criticizes US Hormuz blockade, with Defense Minister Admiral Dong Jun urging the US not to interfere in China-Iran relations. He emphasized that the Strait of Hormuz will remain open for China, which relies on it for a significant portion of its oil and LNG needs.