An A-10 Thunderbolt, also known as the Warthog, peels away after receiving fuel over Idaho on November 25, 2020. The New York Times reported on April 3, 2026 that a second US jet -- an A-10 "tankbuster" ground attack plane -- had crashed near the Strait of Hormuz and that the lone pilot was safely rescued. (Photo by Senior Airman Danielle Charmichael / US AIR FORCE / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO /  Senior Airman Danielle Carmichael / US Air Force" - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS

അമേരിക്കയുടെ  A-10 യുദ്ധവിമാനം ഹോര്‍മുസ് കടലിടുക്കിനടുത്ത് വെടിവച്ചിട്ടതായി ഇറാന്‍. തസ്നിം വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് അല്‍ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ഹോര്‍മുസിലെ തന്ത്രപ്രധാനമായ സ്ഥലമായ തെക്കന്‍ സമുദ്രപരിധിയില്‍ വച്ചാണ് വിമാനം വെടിവച്ചിട്ടതെന്നും ഇറാന്‍ സൈന്യം അവകാശപ്പെടുന്നു. പൈലറ്റ് രക്ഷപെട്ടു.  അതേസമയം, രാജ്യാന്തര ഏജന്‍സികള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 

കരയുദ്ധത്തിന് പ്രാപ്തവും വ്യോമദൗത്യങ്ങളെ സഹായിക്കുന്നതിനുമായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത വിമാനമാണ് അമേരിക്കയുടെ  A-10. കവചിത വാഹനങ്ങള്‍ക്കെതിരെ ഫലപ്രദമായി ആക്രമണം നടത്താന്‍ സഹായിക്കുന്ന തരം വിമാനമാണിതെന്നും സാങ്കേതിക വിദഗ്ധര്‍ പറയുന്നു. 

അതിനിടെ ഇന്നലെ ഇറാന്‍ വെടിവച്ചിട്ട യുഎസ് വിമാനത്തിലെ പൈലറ്റുമാരിലൊരാളെ അമേരിക്ക രക്ഷിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജീവനോടെ രക്ഷപെടുത്തിയ പൈലറ്റിന് വൈദ്യസഹായം നല്‍കി വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു പൈലറ്റിനെ കൂടി കണ്ടെത്താനുണ്ട്. ജീവനോടെയോ അല്ലാതെയോ പിടികൂടണമെന്നാണ് പൗരന്‍മാര്‍ക്ക് ഇറാന്‍ നല്‍കിയ നിര്‍ദേശം.

അതേസമയം എഫ്–35 അല്ല ഇറാന്‍ വീഴ്ത്തിയതെന്നും F-15 E സ്ട്രൈക്ക് ഈഗിള്‍ ഫൈറ്റര്‍ ജെറ്റാണെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വിമാനവും എയര്‍ ടു എയര്‍ , എയര്‍ ടു ഗ്രൗണ്ട് ആക്രമണങ്ങള്‍ നടത്താന്‍ പര്യാപ്തമാണ്. പൈലറ്റ്, വെപ്പണ്‍ സിസ്റ്റം ഓഫിസര്‍ എന്നിങ്ങനെ രണ്ടുപേരാകും ഇത്തരം വിമാനങ്ങളിലുണ്ടാവുക. 

ഇറാനില്‍ കാണാതായ യുഎസ് പൈലറ്റിനായുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണെന്നും  യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തകര്‍ന്ന വിമാനത്തിന്‍റെ ചിത്രങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിട്ടും ഇക്കാര്യത്തില്‍ യുഎസ് സൈന്യമോ വൈറ്റ് ഹൗസോ കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് തയാറായിട്ടില്ല. RAF ലേക്കന്‍ഹീതിലെ  494–ാം ഫൈറ്റര്‍ സ്ക്വാഡ്രണിന്‍റെ ഭാഗമായ വിമാനമാണ് ഇറാന്‍ വെടിവച്ച് വീഴ്ത്തിയതെന്നാണ് ചിത്രങ്ങളില്‍ നിന്നും മനസിലാകുന്നത്. 

ENGLISH SUMMARY:

Tensions escalate as Iran’s Tasnim News Agency reports the downing of a US A-10 aircraft near the strategic Strait of Hormuz. This follows yesterday's incident where an F-15E Strike Eagle was lost, contrary to initial F-35 reports. While CNN reports that one US pilot from the previous crash has been rescued, a massive search continues for the second officer. Despite Iran releasing images of the wreckage, the White House and US military remain silent on the latest A-10 claim. The aircraft involved is reportedly from the 494th Fighter Squadron based at RAF Lakenheath.