An Israeli air-defence system intercepts an Iranian missile flying towards Israel, amid the U.S.-Israeli conflict with Iran, as seen from Hebron, in the Israeli-occupied West Bank, March 16, 2026. REUTERS/Mussa Qawasma TPX IMAGES OF THE DAY

ഇസ്രയേലില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വെസ്റ്റ്ബാങ്കിലാണ് മിസൈല്‍ പതിച്ചത്. ഇവര്‍ക്കൊപ്പം സന്നദ്ധപ്രവര്‍ത്തകനായ വിദേശിയും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. വെസ്റ്റ് ബാങ്കിലെ ഹെബ്രോനടുത്തുള്ള ബേത് ആവയിലെ സലൂണിന് സമീപം മിസൈലിന്‍റെ ഭാഗം വന്ന് പതിച്ചാണ് അപകടം. മരിച്ചവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. 

ഇതാദ്യമായാണ് ഇറാന്‍റെ ആക്രമണത്തില്‍ പലസ്തീനികള്‍ കൊല്ലപ്പെടുന്നത്. മരിച്ചവരില്‍ പതിനേഴുകാരിയായ മേയ് ഗാസിയെന്ന പെണ്‍കുട്ടിയുമുണ്ടെന്ന് പലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വാഫ പറയുന്നു. എട്ടുപേര്‍ക്ക് പരുക്കേറ്റഎന്നും ഇതില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്നെന്നും റെഡ് ക്രസന്റും വ്യക്തമാക്കുന്നു. വീടിനോട് ചേര്‍ന്നാണ് സലൂണ്‍ സജ്ജീകരിച്ചിരുന്നതെന്നും ഇതാണ് അപകടത്തിന്‍റെ തീവ്രത വര്‍ധിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ സൈനികമായി പ്രതികരിക്കാന്‍ സൗദിക്ക് അവകാശമുണ്ടെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. റിയാദില്‍ വച്ച് നടന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്‍രെ പ്രതികരണം. അയല്‍രാജ്യങ്ങളെ ആക്രമിച്ച് സമ്മര്‍ദത്തിലാക്കാനാണ് ഇറാന്‍ ശ്രമിക്കുന്നതെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ആരോപിച്ചു. 'ഒരു തരത്തിലുള്ള സമ്മര്‍ദത്തിനും സൗദി ഭരണകൂടം അടിപ്പെടില്ലെന്നും ആക്രമണം തുടര്‍ന്നാല്‍ സൈനിക നടപടി സ്വീകരിക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അലി ലാരിജാനിയുടെ മരണത്തിന് പിന്നാലെ കനത്ത ആക്രമണമാണ് ഇറാന്‍ നടത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ഊര്‍ജ കേന്ദ്രങ്ങളിലേക്ക് കൂടി ഇറാന്‍ ആക്രമണം വ്യാപിപ്പിച്ചു. ഇറാന്‍റെ സൗത്ത് പാര്‍സില്‍ അമേരിക്കയും ഇസ്രയേലും നടത്തിയ വന്‍ വ്യോമാക്രമണത്തിന് തിരിച്ചടിയെന്നോണമാണ് ഇറാന്റെ നടപടി. ലോകത്തെ വലിയ ഊര്‍ജ പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നതാണ് വാതകപ്പാടങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണമെന്നും ഇത് അപലപനീയമാണെന്നും യുഎഇ പ്രതികരിച്ചു. 

ENGLISH SUMMARY:

Three Palestinians, including a 17-year-old girl, were killed in the West Bank's Beit Awwa after Iranian missile fragments struck a residential area near Hebron. A foreign volunteer also reportedly lost his life in the strike. Following the escalation, Saudi Foreign Minister Prince Faisal bin Farhan warned that the Kingdom reserves the right to respond militarily to Iranian aggression.