പശൠഠിമൠഷൠയൻ സഠഠർഷതൠതിനിഠàµ

ചിത്രം : മനോരമ

ഇന്ത്യ ക്ഷണിച്ച നാവികാഭ്യാസത്തില്‍ പങ്കെടുക്കാനെത്തി കൊച്ചിയില്‍ കുടുങ്ങിപ്പോയ യുദ്ധക്കപ്പല്‍ IRIS ലവാനിലെ നാവികരെ ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ ഇറാന്‍ മടക്കിക്കൊണ്ടുപോയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്നലെ വൈകുന്നേരമാണ് നാവികരില്‍ ഭൂരിഭാഗം പേരും മടങ്ങിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒപ്പമുണ്ടായിരുന്ന IRIS ഡേനയിലെ 84 നാവികരെ അമേരിക്ക ടോര്‍പിഡോ ആക്രമണത്തിലൂടെ വധിച്ചിരുന്നു. ശ്രീലങ്കന്‍ തീരത്ത് വച്ച് മാര്‍ച്ച് നാലിനായിരുന്നു അമേരിക്കന്‍ ആക്രമണം. ഈ നാവികരുടെ മൃതദേഹങ്ങളും ചാര്‍ട്ടേഡ് വിമാനത്തില്‍ ഇറാനിലേക്ക് എത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

തുര്‍ക്കിയില്‍ നിന്നെത്തിയ വിമാനം നാവികരെ കൂട്ടിയ ശേഷം കൊളംബോയിലെത്തി അവിടെ നിന്ന് കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയാകും തിരികെപ്പോകുക. തുടര്‍ന്ന് റോഡ് മാര്‍ഗമാകും ഇവരെ ഇറാനിലെത്തിക്കുക. കൊച്ചിയിലുള്ള ഇറാന്‍ കപ്പലില്‍ കുറച്ച് നാവികരുണ്ടെന്നും യുദ്ധക്കപ്പലിന്‍റെ പരിപാലനത്തിനാണ് ഇവരെ നിയോഗിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. IRIS ഡേനയില്‍ നിന്ന് വീണ്ടെടുത്ത 84 ല്‍ 45 സൈനികരുടെ മൃതദേഹങ്ങള്‍ ഗലേ നാഷനല്‍ ഹോസ്പിറ്റലില്‍ നിന്നും രാജപക്സെ രാജ്യാന്തര വിമാനത്താവളത്തിലാണ് എത്തിച്ചത്. കപ്പലിലുണ്ടായിരുന്ന 32 പേരെ ശ്രീലങ്കന്‍ സൈന്യം ജീവനോടെ രക്ഷിച്ചിരുന്നു. ഇവരെ സുരക്ഷിതമായി പാര്‍പ്പിച്ചിരിക്കുകയാണ്. 

ഫെബ്രുവരിയില്‍ വിശാഖപട്ടണത്ത് വച്ച് നടന്ന രാജ്യാന്തര ഫ്ലീറ്റ് റിവ്യുവിലും ബഹുരാഷ്ട്ര നാവികാഭ്യാസത്തിലും  പങ്കെടുക്കുന്നതിനായാണ് IRIS ഡേനയും IRIS ലവാനും IRIS ബുഷെഹ്റുമെത്തിയത്. മധ്യപൂര്‍വേഷ്യയിലെ സാഹചര്യം കലുഷിതമായതോടെ ഇന്ത്യയില്‍ തുടരാന്‍ ഇരു കപ്പലുകള്‍ക്കും ഇന്ത്യ അനുവാദം നല്‍കി. എന്നാല്‍ ശ്രീലങ്കന്‍ തീരത്തിനടുത്തായി നങ്കൂരമിട്ട IRIS ഡേനയെ അമേരിക്ക ടോര്‍പിഡോ ഉപയോഗിച്ച് മുക്കിക്കളയുകയായിരുന്നു. ഒടുവില്‍ IRIS ലവാന്‍ മാത്രമാണ് കൊച്ചിയില്‍ നാവികസേനയില്‍ അഭയംതേടിയത്. IRIS ബൂഷെഹ്ര്‍ 204 നാവികരുമായി കൊളംബോയിലാണ് ഉള്ളത്. കൊളംബോയിലുള്ള നാവികരെ സുരക്ഷിതരാക്കിയിട്ടുണ്ടെന്നും ഇവരുടെ കാര്യത്തില്‍ ഇറാനുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ശ്രീലങ്ക അറിയിച്ചു. ഒരു മാസത്തെ ഫ്രീ വീസയാണ് നാവികര്‍ക്ക് ശ്രീലങ്ക അനുവദിച്ചിട്ടുള്ളത്.

ENGLISH SUMMARY:

Iran dispatched a chartered flight to evacuate naval personnel from the IRIS Lavan, which had been docked in Kochi, India. The move follows the tragic sinking of IRIS Dena by a US torpedo off the Sri Lankan coast on March 4, which claimed 84 lives. The chartered aircraft will also collect the remains of the fallen sailors from Colombo's Rajapaksa International Airport. While some crew members remain in Kochi for vessel maintenance, 32 survivors rescued by the Sri Lankan Navy are currently in safe custody. India and Sri Lanka are coordinating with Tehran to ensure the safe repatriation of all naval staff amid the escalating Middle East conflict.