പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇറാനുമായി ഇന്ന് കരാറില്‍ ഒപ്പുവയ്ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കരാറൊപ്പിടുന്നതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറന്നുകൊടുക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്തുണ്ടാക്കിയ ആണവകരാറിൽനിന്ന് വ്യത്യസ്തമാണ് തന്റെ കരാര്‍.
ചർച്ചകൾ പരാജയപ്പെട്ടാൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കി. യുഎസ്-ഇറാൻ സമാധാന കരാർ 24 മണിക്കൂറിനുള്ളിൽ അന്തിമമാക്കാൻ സാധ്യതയുണ്ടെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ സ്ഥിരീകരണം.അതേസമയം കരാറില്‍ ഇന്ന് ഒപ്പിടുന്നകാര്യത്തില്‍ ഇറാന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണമുണ്ടായിട്ടില്ല.
.