FILE PHOTO: Commander-in-chief of the Islamic Revolutionary Guard Corps, Major General Hossein Salami and commander of the IRGC Aerospace Force, Amir Ali Hajizadeh, visit an underground of the new "missile city" at an undisclosed location in Iran, in this picture obtained on January 11, 2025. IRGC/WANA (West Asia News Agency)/Handout via REUTERS ATTENTION EDITORS - THIS IMAGE HAS BEEN SUPPLIED BY A THIRD PARTY./File Photo
പരമോന്നത നേതാവിനെയും ജനങ്ങളെയും കൂട്ടക്കുരുതി ചെയ്ത അമേരിക്കയോട് മാപ്പില്ലെന്ന് ഇറാന്‍ സൈന്യം. അവസാനത്തെ സൈനികനും മരിച്ച് വീഴുന്നത് വരെ പോരാടുമെന്ന് പറഞ്ഞ റവല്യൂഷനറി ഗാര്‍ഡ്, യുദ്ധ ഭീകരതയെന്തെന്ന് അമേരിക്കയും ഇസ്രയേലും അറിയാന്‍ പോകുന്നതേയുള്ളൂവെന്നും മുന്നറിയിപ്പ് നല്‍കി. വലിച്ചിഴയ്ക്കപ്പെട്ട ഈ യുദ്ധത്തില്‍ ഇറാന്‍ പോരാടുമെന്നും തീവ്രമായി ആറുമാസം യുദ്ധം ചെയ്യാന്‍ പോലും നിലവിലെ സാഹചര്യത്തില്‍ ഇറാന്‍ സൈന്യം പ്രാപ്തരാണെന്നും റവല്യൂഷനറി ഗാര്‍ഡ് വക്താവ് അലി മുഹമ്മദ് നെയ്നി പറഞ്ഞു. ഇത്രയും ദിവസം രണ്ടാം തലമുറ വരെയുള്ള മിസൈലുകളാണ് ഇറാന്‍ പ്രയോഗിച്ചത്. എന്നാല്‍ വരും ദിവസങ്ങളില്‍ അത്യാധുനിക– ദീര്‍ഘദൂര മിസൈലുകള്‍ ആക്രമണത്തിന് ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. Also Read: ആകാശം കറുത്തു; പിന്നാലെ കരിമഴ; ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ഇറാനില്‍ ആശങ്ക
ടെഹ്റാനിലെ എണ്ണ സംഭരണശാലകള്‍ അമേരിക്കയും ഇസ്രയേലും ആക്രമിച്ചതോടെ വന്‍ നാശമാണ് ഉണ്ടായിരിക്കുന്നത്. സൈനിക നടപടികള്‍ ഏകോപിപ്പിക്കാനാണ് ഇറാന്‍ ഇവ ഉപയോഗിച്ചിരുന്നതെന്നും അതുകൊണ്ടാണ് ആക്രമിച്ചെതന്നുമായിരുന്നു ഇസ്രയേല്‍ സൈന്യത്തിന്‍റെ വിശദീകരണം. സര്‍വശക്തിയോടെയും ഇറാനെതിരെ പോരാടുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞത്. ഇറാന്‍റെ നേതൃത്വത്തെ തുടച്ച് നീക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Read More: യുഎഇയുടെ ബോട്ട് ഹോര്‍മുസില്‍ മുക്കി! 3 ഇന്തൊനീഷ്യന്‍ പൗരന്‍മാരെ കാണാനില്ല
വെനസ്വേല ആവര്‍ത്തിക്കാമെന്ന് കരുതിയാണ് ട്രംപ് ഇറാനെ ആക്രമിച്ചതെന്നും എന്നാല്‍ തെറ്റിപ്പോയെന്നുമായിരുന്നു ഇറാന്‍റെ സുരക്ഷാ തലവന്‍ അലി ലരിജാനിയുടെ പ്രതികരണം. അമേരിക്ക കുടുങ്ങിപ്പോയെന്നും വലിയ വില നല്‍കേണ്ടി വരുമെന്നും ലരിജാനി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ ഇറാനെ ആക്രമിക്കാന്‍ അവരുടെ രാജ്യത്തെ ഉപയോഗിക്കാന്‍ അനുമതി നല്‍കിയാല്‍ പ്രതിരോധിക്കുകയല്ലാതെ ഇറാന് മറ്റുവഴിയില്ലെന്നും അതല്ലാതെ ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്നത് അജന്‍ഡയില്‍ ഇല്ലെന്നും ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസഷ്കിയന്‍ ആവര്‍ത്തിച്ചു.
സൗദിയിലെയും ഖത്തറിലെയും യുഎഇയിലുെയും കുവൈത്തിലെയും യുഎസ് കേന്ദ്രങ്ങള്‍ ഇറാന്‍ തകര്‍ക്കുമെന്നും അദ്ദേഹം തുറന്നടിച്ചു. അതേസമയം പന്ത്രണ്ടിലേറെ ഇറാന്‍ ഡ്രോണുകളെ ഇന്ന് പ്രതിരോധിച്ചെന്നാണ് സൗദി വ്യക്തമാക്കിയത്. ഇറാന്‍ രണ്ട് ക്രൂസ് മിസൈലുകളും പത്ത് ബാലിസ്റ്റിക് മിസൈലുകളും ഖത്തര്‍ ലക്ഷ്യമാക്കി തൊടുത്തുവെന്നും പ്രതിരോധിച്ചുവെന്നും ഖത്തറും വെളിപ്പെടുത്തി. കുവൈത്തിലും ഇറാന്‍റെ ആക്രമണം ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്.