Smoke rises after an Iranian drone was intercepted over the Bahrain Financial Harbour towers, which houses the Israeli embassy, amid the U.S.-Israeli conflict with Iran, in Manama, Bahrain, March 6, 2026. Picture taken on a mobile phone. REUTERS/Stringer

Smoke rises after an Iranian drone was intercepted over the Bahrain Financial Harbour towers, which houses the Israeli embassy, amid the U.S.-Israeli conflict with Iran, in Manama, Bahrain, March 6, 2026. Picture taken on a mobile phone. REUTERS/Stringer

മധ്യപൂര്‍വ ദേശത്ത് യുദ്ധം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ ഗള്‍ഫ് രാജ്യങ്ങളിലും ഇസ്രയേലിലും ആക്രമണം ശക്തമാക്കി ഇറാന്‍. ദുബായില്‍ രണ്ടിടത്ത് വലിയ സ്ഫോടന ശബ്ദം കേട്ടുവെന്നും മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചുവെന്നും എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. മിസൈലുകളെ ഫലപ്രദമായി ഇന്‍റര്‍സെപ്റ്റ് ചെയ്തുവെന്നും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും ദുബായ് അധികൃതര്‍ അറിയിച്ചു. അതേസമയം, ദുബായ് വിമാനത്താവളത്തില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണുവെന്ന വാര്‍ത്തകള്‍ അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്.

ബഹ്റൈനിലെ മനാമയില്‍ മിസൈല്‍ മുന്നറിയിപ്പിന് പിന്നാലെ സ്ഫോടന ശബ്ദം കേട്ടുവെന്നാണ് വാര്‍ത്തകള്‍. അതേസമയം ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണമെന്നും ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജെറുസലേമിലും ബീര്‍ഷീബയിലുമാണ് രാവിലെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. തെക്കന്‍ നെഗേവിലും തെക്കന്‍ ഇസ്രയേലിലും രൂക്ഷമായ ആക്രമണം തുടരുകയാണെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസ അതിര്‍ത്തിക്കരികെ മിസൈല്‍ ആക്രമണം ഉണ്ടായെന്നും ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ടെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു.

അതേസമയം ഇറാന്‍റെ മിസൈല്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ന് വലിയ ആക്രമണം നടത്തുമെന്നും മിസൈല്‍ ലോഞ്ചറുകളെല്ലാം തകര്‍ക്കുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് പറഞ്ഞു. ഇറാന്‍റെ മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങളും ഇല്ലാതെയാക്കുമെന്നും അദ്ദേഹം ഫോക്സ് ന്യൂസിനോട് വെളിപ്പെടുത്തി. യുഎസ് ആക്രമണത്തില്‍ ഇറാന്‍ തകര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

On March 7, 2026, Iran launched a series of missile strikes targeting Dubai, Manama, and Jerusalem as the Middle East conflict entered its eighth day. While Dubai authorities successfully intercepted the missiles with no reported casualties, residents in Manama were urged to move to shelters following loud explosions. Heavy shelling was also reported in southern Israel and Jerusalem, with the IDF maintaining defensive measures near the Gaza border. In response, US Treasury Secretary Scott Bessent announced plans to obliterate Iran's missile manufacturing centers and launchers through a massive counter-offensive. Bessent claimed on Fox News that Iran's military infrastructure has already been significantly degraded by Operation Epic Fury.