Missiles launched from Iran are seen in the sky over central Israel, Thursday, March 5, 2026. (AP Photo/Ohad Zwigenberg)

മധ്യപൂര്‍വ ദേശത്ത് യുദ്ധം ഏഴാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍. ടെല്‍ അവീവ് ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ മിസൈല്‍ വര്‍ഷത്തില്‍ വ്യാപക നാശനഷ്ടമുണ്ടായതായും വന്‍ സ്ഫോടനങ്ങളുണ്ടായതായും അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിസ്ബുല്ല കൂടി ഇസ്രയേലിനെതിരെ തിരിഞ്ഞിട്ടുണ്ട്. ഖമനയിയുടെ കൊലപാതകത്തിന് പകരം ചെയ്യുമെന്നും ഇറാന് വേണ്ടി പോരാടുമെന്നുമാണ് ഹിസ്ബുല്ലയുടെ പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് ഇസ്രയേലില്‍ കനത്ത ആക്രമണം ഉണ്ടായത്. 

Firefighters work to stop a fire caused by debris after a rocket interception in a residential area near Tel Aviv, on March 5, 2026. The latest round of Iranian missile fire caused explosions across the city and damage in central Israel, but there were no reported casualties and residents have been cleared to leave shelters. Israeli police said it was "currently handling scenes involving fallen projectiles in central Israel," adding that "damage has been caused," but also reporting no injuries.on March 5, 2026. (Photo by AHMAD GHARABLI / AFP)

'ടെല്‍ അവീവിന്‍റെ ഹൃദയം തകര്‍ക്കുന്ന മിസൈലുകളാണ് ഞങ്ങള്‍ അയച്ചത്' എന്നായിരുന്നു ഇറാന്‍ ഔദ്യോഗിക ടെലിവിഷനിലൂടെ സൈന്യം അറിയിച്ചത്. ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ഇസ്രയേല്‍ സൈന്യത്തിന്‍റെ പ്രതികരണം. ടെല്‍ അവീവില്‍ മാത്രം രണ്ട് ഉഗ്ര സ്ഫോടനങ്ങള്‍ ഉണ്ടായതായി എഎഫ്പിയുടെ മാധ്യമപ്രവര്‍ത്തകരും വെളിപ്പെടുത്തുന്നു.

ടെല്‍ അവീവിന്‍റെ വടക്കന്‍ നഗരമായ നതാനിയയിലും റോക്കറ്റ് ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇറാന്‍റെ മിസൈല്‍ ആക്രമണം ഉണ്ടായ സ്ഥലങ്ങള്‍ പരിശോധിച്ചുവെന്നും എന്നാല്‍ ആള്‍നാശമുണ്ടായതായി സ്ഥിരീകരിച്ചിട്ടില്ലെന്നുമാണ് ഇസ്രയേല്‍ എമര്‍ജന്‍സി സര്‍വീസ് അറിയിച്ചത്. മധ്യ ഇസ്രയേലില്‍ വീണ മിസൈല്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും ഇസ്രയേല്‍ പൊലീസ് പറയുന്നു. മിസൈല്‍ പതിച്ചതിനെ തുടര്‍ന്ന് ടെല്‍ അവീവിലെ പാര്‍പ്പിട സമുച്ചയത്തില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ടെല്‍ അവീവിലെ മറ്റൊരു പാര്‍പ്പിട സമുച്ചയത്തില്‍ മിസൈല്‍ പതിച്ച് തീ പിടിച്ചതായും റിപ്പോര്‍ട്ടുണ്ട്. ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ കഴിയണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും ഇസ്രയേല്‍ പൊലീസ് നിര്‍ദേശിക്കുന്നു. 

അതേസമയം, ഇറാന്‍ അയച്ച നാല് മിസൈലുകളും രണ്ട് ഡ്രോണുകളും ഫലപ്രദമായി പ്രതിരോധിച്ചുവെന്ന് സൗദി അറിയിച്ചു. അര്‍ധരാത്രിയോടെയാണ് പ്രിന്‍സ് സുല്‍ത്താന്‍ വ്യോമത്താവളം ലക്ഷ്യമിട്ട് മൂന്ന് മിസൈലുകളെത്തിയത്. പിന്നാലെ അല്‍ ഖറാജിലെ തന്നെ കിഴക്കന്‍ പ്രവിശ്യ ലക്ഷ്യമിട്ട് ഒരു ഡ്രോണും എത്തി. പുലര്‍ച്ചെ വീണ്ടുമൊരു ക്രൂസ് മിസൈല്‍ എത്തിയെന്നും ഇതെല്ലാം തകര്‍ത്തുവെന്നുമാണ് സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്. 

ENGLISH SUMMARY:

On March 6, 2026, Iran launched a heavy missile attack targeting Tel Aviv, causing massive explosions and significant structural damage. Hezbollah has officially entered the conflict, vowing to avenge Ayatollah Khamenei's death by fighting alongside Iran. While the Israeli Defense Forces (IDF) intercepted several projectiles, reports from AFP confirm two major blasts in the heart of the city and fire outbreaks in residential complexes. Simultaneously, Saudi Arabia intercepted four missiles and two drones targeting the Prince Sultan Air Base overnight. Israeli police have urged residents to remain in shelters as the threat persists. Operation Epic Fury continues as the regional war intensifies across multiple fronts