ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകളിൽ സിബിഎസ്ഇ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പന്ത്രണ്ടാം ക്ലാസ്, പത്താം ക്ലാസ് പരീക്ഷകളാണ് മാറ്റിയത്. 3ാം തീയതിയിലെ പരീക്ഷാ മാറ്റം സംബന്ധിച്ച് ആലോചനകൾ നടക്കുന്നുണ്ട്. ഉടൻ തീരുമാനം അറിയിക്കും. ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി, യുഎഇ രാജ്യങ്ങളിലെ സിബിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽമാർക്കും ഈ രാജ്യങ്ങളിലെ സ്ഥാനപതിമാർക്കും പരീക്ഷാ മാറ്റം സംബന്ധിച്ച അറിയിപ്പ് സിബിഎസ്ഇ നൽകി. ദുബായിലെയും അബുദാബിയിലെയും സ്കൂളുകളില്‍ വ്യാഴാഴ്ച വരെ ഓൺലൈൻ ക്ലാസുകളായിരിക്കും.
Also Read: അന്ന് ഖമനയിയുടെ ഫോട്ടോ കത്തിച്ച് പുകവലിച്ചു; മരണത്തിന് ശേഷം ആഹ്ലാദപ്രകടനം
യുദ്ധസാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലകളിലേയ്ക്കും തിരിച്ചുമുളള 82 വിമാന സര്‍വീസുകള്‍ റദ്ദാക്കി. നാളത്തെ സര്‍വീസുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. റിയാദില്‍ നിന്ന് കരിപ്പൂരിലെത്തിയ വിമാനങ്ങളിലെ യാത്രക്കാര്‍ നാട്ടിലെത്തിയതിന്‍റെ ആശ്വാസത്തിലാണ്
യുദ്ധത്തിന്‍റെ ആശങ്കള്‍ക്കും അനിശ്ചിതത്വങ്ങളുടെ മണിക്കൂറുകള്‍ക്കും ഒടുവില്‍ അവര്‍ ജന്മനാടിന്‍റെ സുരക്ഷിതത്വത്തിലേയ്ക്ക്. പുലര്‍ച്ചെ കരിപ്പൂരില്‍ ഇറങ്ങിയത് റിയാദില്‍ നിന്ന് പുറപ്പെട്ട രണ്ട് വിമാനങ്ങളാണ്.
കരിപ്പൂരില്‍ നിന്നുളള 16 സര്‍വീസുകളാണ് റദ്ദാക്കിയത്. കണ്ണൂരില്‍ നിന്ന് 13 ഉം. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള 16 വിമാന സർവീസുകളാണ് റദ്ദാക്കിയത് ഷാർജ, അബുദാബി, ദുബായ്, ദോഹ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. ജിദ്ദയിലേക്കും , മസ്ക്കറ്റിലേക്കുമുള്ള വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മസ്ക്കറ്റിലേക്ക് പോയ വിമാനം തിരികെ ഇറക്കുകയും യാത്രക്കാരെ ഇന്ന് പകരം വിമാനത്തിൽ പോകാൻ സൗകര്യം ഒരുക്കുകയും ചെയ്തു. തിരുവനന്തപുരത്ത് എത്തേണ്ട 19 വിമാനങ്ങള്‍ റദ്ദാക്കി. ഇവിടെ നിന്ന് പുറപ്പെടേണ്ട 18 എണ്ണവും റദ്ദാക്കിയിട്ടുണ്ട്.