Screenshot: FlightRadar
സംഘര്‍ഷ സാധ്യത മുറുകുന്നതിനിടെ ഇറാന്‍ തീരത്ത് സാന്നിധ്യമായി യു.എസ് നേവിയുടെ ആളില്ലാ വിമാനം. യു.എസ് നേവിയുടെ നോർത്ത്റോപ്പ് ഗ്രമ്മൻ MQ-4C ട്രൈറ്റൺ ആളില്ലാ വിമാനം ദീര്‍ഘനേരമായി ഇറാന്‍ തീരത്തിന് ചുറ്റും പറന്നുകൊണ്ടിരിക്കുകയാണ്. കടല്‍ നിരീക്ഷണത്തിനുള്ള ആളില്ലാ വിമാനമാണ് MQ-4C ട്രൈറ്റൺ.
ഫ്ലൈറ്റ്റഡാറിലെ ഡാറ്റ പ്രകാരം, പുലര്‍ച്ചെ 3.48 മുതല്‍ വിമാനം ഇറാന്‍ തീരത്ത് പറക്കുന്നുണ്ട്. അബുബാദായില്‍ നിന്ന് തുടങ്ങി പലതവണകളായി ഹോര്‍മൂസ് കടലിടുക്ക് വരെ പറന്ന് ഈ പാതയില്‍ തുടര്‍ച്ചയായി പറക്കുകയാണ് ഈ ആളില്ലാ വിമാനം. ഈ നിരീക്ഷണ വിമാനത്തിന്‍റെ സഞ്ചാരപാതയിലാണ് ഇറാന്‍റെ ഡ്രോണ്‍വാഹിനി യുദ്ധ കപ്പല്‍ ഷാഹിദ് ബാഗേരി നിലവിലുള്ളത്.
യുഎസ്എസ് എബ്രഹാം ലിങ്കണിന്‍റെ സാന്നിധ്യത്തിന് പകരമായാണ് കഴിഞ്ഞ ദിവസം ഇറാന്‍ ഹോര്‍മൂസ് കടലിടുക്കിന് സമീപം ഡ്രോണ്‍കാരിയര്‍ യുദ്ധകപ്പലായ ഷാഹിദ് ബാഗേരി ഇറക്കിയത്. സഞ്ചാര പാത നിരീക്ഷിക്കുമ്പോള്‍ ആളില്ലാ വിമാനം കപ്പല്‍ അടുത്തെത്തി എന്ന് വ്യക്തം. ഇക്കാര്യം ഒട്ടേറെപ്പേര്‍ എക്സില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.
കടലിലെ ശത്രുസാന്നിധ്യം കണ്ടെത്തുക, നിരീക്ഷണം നടത്തുക, സെർച്ച് ആൻഡ് റെസ്ക്യൂ ഓപ്പറേഷനുകളിൽ സഹായിക്കുക എന്നി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആളില്ലാ വിമാനമാണ് MQ-4C ട്രൈറ്റൺ. ഏകദേശം 50,000 അടിയിലധികം ഉയരത്തില്‍ പറക്കാന്‍ ഇതിന് സാധിക്കും. തുടര്‍ച്ചയായി 24 മണിക്കൂറിലധികം വായുവിൽ തുടരാന്‍ ട്രൈറ്റണ് കഴിയും. ഫ്ലൈറ്റ റഡാറില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരയുന്നതും ഈ വിമാനത്തെയാണ്.