People burn U.S. and Israel flags during a rally in support of the Iranian government, in Istanbul, Turkey, Sunday..(AP Photo/Emrah Gurel)

People burn U.S. and Israel flags during a rally in support of the Iranian government, in Istanbul, Turkey, Sunday..(AP Photo/Emrah Gurel)

TOPICS COVERED

ഇറാന്‍ സംഘര്‍ഷത്തിനിടെ കസ്റ്റഡിയിലായ പ്രക്ഷോഭകാരികള്‍ക്ക് നേരെ ലൈംഗിക അതിക്രമം. 16 വയസുള്ള കുട്ടിയടക്കം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്നാണ് വിവരം. മനുഷ്യവകാശ സംഘടനയെ ഉദ്ധരിച്ച് ഗാര്‍ഡിയനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

പടിഞ്ഞാറൻ ഇറാനിലെ കെർമൻഷയില്‍ നിന്നും കസ്റ്റഡിയിലായ രണ്ടുപേരാണ് പീഡന വിവരം കുർദിസ്ഥാൻ ഹ്യൂമണ്‍ റൈറ്റ്സ് നെറ്റ്‍വര്‍ക്കിനോട് വെളിപ്പെടുത്തിയത്. ഇതില്‍ ഒരാള്‍ കുട്ടിയാണ്. അറസ്റ്റിനിടെ പൊലീസ് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് വെളിപ്പെടുത്തല്‍. 

2022 ല്‍ നടന്ന പ്രക്ഷോഭത്തിനിടയിലും ക്രൂരമായ കസ്റ്റഡി പീഡനമാണ് നടന്നത്. തടവുകാരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതിന്‍റെയും ബലാത്സംഗം ചെയ്തതിന്‍റെയും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. കണ്ണുകൾ കെട്ടിയിട്ട് ചോദ്യം ചെയ്യുമ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചതായി സ്ത്രീ ഗാര്‍ഡിനോട് വെളിപ്പെടുത്തിയിരുന്നു. 

അതേസമയം, ഇറാനിലെ സംഘര്‍ഷത്തിനിടെ 5,000 മരണം സ്ഥിരീകരിച്ചതായി ഇറാന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മരിച്ചവരില്‍ 500 പേര്‍ സുരക്ഷാ ജീവനക്കാരാണ്. സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 3,308 ലെത്തിയതായി യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ 'ഹരാന' വ്യക്തമാക്കി. 4,382 കേസുകള്‍ കൂടി പരിശോധനയിലാണ്. 24,000-ത്തിലധികം അറസ്റ്റുകൾ നടന്നതായും സംഘടന വ്യക്തമാക്കി. 

ENGLISH SUMMARY:

Iran sexual assault reports are surfacing amidst the ongoing conflict, with human rights organizations highlighting sexual abuse of detainees. Allegations include the sexual assault of a 16-year-old and other detainees, raising concerns about human rights violations in Iranian prisons.