യു.എസ് സൈനിക താവളങ്ങള്‍ ആക്രമിക്കാന്‍ ഇറാന്‍ പദ്ധതിയിടുന്നു എന്ന യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ വാദങ്ങള്‍ തള്ളി ഇറാന്‍. പശ്ചിമേഷ്യയില്‍ ആശങ്ക നിലനിര്‍ത്തുന്നതിനുള്ള യു.എസിന്‍റെ ശ്രമങ്ങളാണെന്ന് ഇറാന്‍ ആരോപിച്ചു. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് പേര്‍ഷ്യന്‍ ഭാഷയില്‍ പങ്കിട്ട എക്സ് പോസ്റ്റാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം.
ട്രംപിന്‍റെ ലക്ഷ്യം ഖമനയി? ഇറാന്‍ തീരത്ത് യു.എസ് നിരീക്ഷണ ഡ്രോണ്‍
യു.എസ് വ്യോമതാവളങ്ങള്‍ ആക്രമിക്കാന്‍ ഇറാന്‍ ശ്രമങ്ങള്‍ നടത്തുന്നു എന്ന വിവരം ലഭിച്ചു എന്നാണ് പോസ്റ്റ്. യു.എസിനെതിരായ ഏതൊരു ആക്രമണവും ശക്തമായ തിരിച്ചടി നേരിടുമെന്നും എല്ലാ സാധ്യതകളും മുന്നിലുണ്ടെന്നുമാണ് യു.എസ് പോസ്റ്റില്‍ വ്യക്തമാക്കി.
സംഘർഷങ്ങൾ വർദ്ധിപ്പിക്കാനുള്ള അമേരിക്കയുടെ സ്ഥിരം രീതിയാണിതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് പറഞ്ഞു. ഇറാന്‍റെ പരമാധികാരം സംരക്ഷിക്കുന്നതിനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുമാണ് ഇറാന്‍ സായുധ സേന ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതെന്നും ഏത് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉടക്കാന്‍ നിന്ന ട്രംപിനെ മെരുക്കിയത് ഗള്‍ഫ് രാജ്യങ്ങള്‍; കാര്യങ്ങള്‍ കുഴപ്പമെന്ന് ധരിപ്പിച്ചു
ഇറാന്‍റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലുകള്‍ പ്രക്ഷോഭകാരികള്‍ ഹാക്ക് ചെയ്തു. 'ബദർ' സാറ്റലൈറ്റ് ഹാക്ക് ചെയ്ത ശേഷ ചാനലുകളിൽ പ്രതിപക്ഷത്തിന്റെ സന്ദേശങ്ങളും പ്രതിഷേധ ദൃശ്യങ്ങളും സംപ്രേഷണം ചെയ്തതായി ടൈസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ വധിക്കാനോ നീക്കം ചെയ്യാനോ ഉള്ള ശ്രമം ഡോണൾഡ് ട്രംപ് പരിഗണിക്കുന്നുണ്ടെന്ന ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഖമനയിക്കെതിരെ നടക്കുന്ന ഏതൊരു ആക്രമണവും യുദ്ധമായി കണക്കാക്കുമെന്ന് പ്രസിഡന്‍റ് മസൂദ് പെഷെഷ്കിയാൻ പ്രതികരിച്ചു.