Demonstrators gather as Stop the Hate UK holds a protest calling on British Prime Minister Keir Starmer to support the Iranian people, proscribe the Islamic Revolutionary Guard Corps (IRGC) and free Iran from the Islamic Republic, outside Downing Street, London, Britain, January 11, 2026. REUTERS/Isabel Infantes

Demonstrators gather as Stop the Hate UK holds a protest calling on British Prime Minister Keir Starmer to support the Iranian people, proscribe the Islamic Revolutionary Guard Corps (IRGC) and free Iran from the Islamic Republic, outside Downing Street, London, Britain, January 11, 2026. REUTERS/Isabel Infantes

ഇറാനെതിരായ ആക്രമണത്തിന് കോപ്പുകൂട്ടുന്നതിനിടെ തന്ത്രപ്രധാന മേഖലകളുടെ വിവരങ്ങള്‍ യു.എസിന് ലഭിച്ചതായി വിവരം. യുണൈറ്റ‍ഡ് എഗെയിന്‍സ്റ്റ് ന്യൂക്ലിയര്‍ ഇറാന്‍ എന്ന എന്‍ജിഒയാണ് ഇസ്‍ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്‍റെ (ഐആര്‍ജിസി) ആസ്ഥാനത്തിന്‍റെ വിവരങ്ങളടക്കം വൈറ്റ്ഹൗസിന് കൈമാറിയത്. തിങ്കളാഴ്ച നടന്ന നിര്‍ണായക സുരക്ഷാ യോഗത്തിന് മുന്നോടിയായി 50 നിര്‍ണായക ഉന്നത സൈനിക ലക്ഷ്യങ്ങളുടെ വിവരം യു.എസിന് ലഭിച്ചു എന്ന് ഡെയ്‍ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. 

നിലവിലെ ഭരണകൂടത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നത് ഐആര്‍ജിസി ആസ്ഥാനത്താണെന്ന് റിപ്പോര്‍ട്ടിലുള്ളത്. ഇവിടുത്തെ പ്രവർത്തനങ്ങളുടെ രഹസ്യവിവരങ്ങളും രേഖയിലുണ്ട്. ഇറാനിലെ പ്രതിഷേധക്കാരെ അടിച്ചമർത്താൻ ടെഹ്റാൻ ഉപയോഗിക്കുന്ന സംവിധാനങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും

തലസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങള്‍ നിയന്ത്രിക്കുന്ന ഉപ ആസ്ഥാനങ്ങളുടെ വിവരങ്ങളും അടങ്ങുന്നതാണ് രേഖ. 

വടക്കുപടിഞ്ഞാറൻ ടെഹ്‌റാനിലെ അടിച്ചമർത്തൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഖുദ്‌സ് ഉപ ആസ്ഥാനം, തെക്ക് പടിഞ്ഞാറുള്ള ഫാത്ത് ഉപ ആസ്ഥാനം, വടക്കുകിഴക്കൻ ഭാഗത്തുള്ള നാസർ ഉപ ആസ്ഥാനം, തെക്കുകിഴക്കും മധ്യ ടെഹ്‌റാനെയും നിയന്ത്രിക്കുന്ന ഗദ്ദർ ഉപ ആസ്ഥാനം എന്നിവയുടെ വിവരങ്ങളും യു.എസിന് ലഭിച്ചിട്ടുണ്ട്. യു.എസ് ലക്ഷ്യങ്ങളില്‍ ടെഹ്റാനിലെ 22 മുനിസിപ്പാലിറ്റി മേഖലയിലുള്ള 23 ഐആര്‍സിജി ബാസിജ് ബേസുകളും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.  പ്രധാന ആസ്ഥാനങ്ങള്‍ക്ക് പുറമെ രഹസ്യകേന്ദ്രങ്ങളുടെ വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്.  

ENGLISH SUMMARY:

Iran attack preparations are reportedly underway as the US receives intelligence on key strategic locations. This information includes details about IRGC headquarters and sub-headquarters in Tehran.