അബുദാബിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു കുടുംബത്തിലെ 3 ആൺകുട്ടികൾ ഉൾപ്പെടെ 4 പേർ മരിച്ചു. മലപ്പുറം തിരൂർ സ്വദേശി അബ്ദുൽലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5), വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ 4 പേർ ചികിത്സയിലാണ്. ലിവ ഫെസ്റ്റിവൽ കാണാൻ പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടം.