Image Credit:x
2023 ഒക്ടോബര്‍ ഏഴിലെ മിന്നലാക്രമണത്തിന് പിന്നാലെ ബന്ദികളാക്കിക്കൊണ്ടു പോയവരില്‍ ജീവനോടെ ശേഷിച്ച 20 ബന്ദികളെ ഗാസ സമാധാന പദ്ധതി പ്രകാരം ഹമാസ് മോചിപ്പിച്ചു. ഇവരില്‍ ഏഴുപേരെയാണ് ഒന്നാംഘട്ടമായി റെഡ് ക്രോസിന് കൈമാറിയത്. ഗാസയ്ക്ക് പുറത്തുള്ള ഇസ്രയേല്‍ അതിര്‍ത്തിയില്‍ വച്ച് ബന്ദികളെ ഇസ്രയേല്‍ സൈന്യത്തിന് കൈമാറും. ശേഷിക്കുന്നവരെയും ഹമാസ് ഇന്നു തന്നെ മോചിപ്പിക്കും. പകരമായി 1600 പലസ്തീനികളെയാണ് ഇസ്രയേല്‍ ജയിലുകളില്‍ നിന്നും മോചിപ്പിക്കുന്നത്.
Red Cross vehicles transport hostages, held in Gaza since the deadly October 7, 2023 attack, following their handover as part of a ceasefire and hostages-prisoners swap deal between Hamas and Israel, in Gaza City October 13, 2025 in this still image taken from video. REUTERS/Dawoud Abu Alkas
തെരുവുകളില്‍ പ്രദര്‍ശിപ്പിച്ച കൂറ്റന്‍ സ്ക്രീനുകള്‍ക്ക് മുന്നില്‍ ബന്ദികളാക്കപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ അടക്കം നിരവധിപ്പേരാണ് തടിച്ചുകൂടിയത്. ആര്‍ത്തുവിളിച്ചും ആനന്ദക്കണ്ണീര്‍ പൊഴിച്ചുമായിരുന്നു വാര്‍ത്തയോട് ജനങ്ങളുടെ പ്രതികരണം. ഗാസയിലെ മൂന്ന് സ്ഥലങ്ങളില്‍ വച്ചാണ് ബന്ദികളെ റെഡ് ക്രോസിന് കൈമാറുക.
ജീവിച്ചിരിക്കുന്നവരെ കൈമാറുന്നതിനൊപ്പം കസ്റ്റഡിയിലിരിക്കെ മരിച്ചവരുടെ അവശിഷ്ടങ്ങളും ഹമാസ് കൈമാറും. വിട്ടയയ്ക്കപ്പെടുന്ന ബന്ദികളെ സൈനിക കേന്ദ്രത്തിലേക്കും അവിടെ നിന്ന് വൈദ്യസഹായം ആവശ്യമുള്ളവരെ ആശുപത്രികളിലേക്കും അല്ലാത്തവരെ കുടുംബാംഗങ്ങള്‍ക്കൊപ്പവും വിട്ടയയ്ക്കും. മരിച്ചുപോയവരുടെ ഭൗതികാവശിഷ്ടങ്ങള്‍ ഫൊറന്‍സിക് മെഡിസിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തിരിച്ചറിയലിനായി കൈമാറും.
People react while holding signs and the flags of U.S. and Israel, on the day Israeli hostages, who have been held in Gaza since the deadly October 7, 2023 attack by Hamas, are expected to be released as part of a prisoner-hostage swap and a ceasefire deal between Israel and Hamas, in Reim, southern Israel, October 13, 2025. REUTERS/Amir Cohen
ഹമാസ് വിട്ടയയ്ക്കുന്ന ബന്ദികളുടെ പേരുകള്‍ ഇങ്ങനെ...എല്‍ക്കാന ബോഹ്ബോട്ട്, മാറ്റന്‍ ആങ്റെസ്റ്റ്, അവിനാഥന്‍ ഓര്‍, യൂസഫ് ഹൈം ഒഹാന, എവ്യതാര്‍ േഡവിഡ്, ഗായ് ഗില്‍ബോവ ദലാല്‍, റോം ബ്രാസ്ലാവ്സ്കി, ഗാലി ബെര്‍മാന്‍, സീവ് ബെര്‍മാന്‍, എയ്റ്റന്‍ മോര്‍, സെഗേവ് കാല്‍ഫന്‍, നിമ്രോദ് കോഹന്‍, മാക്സിം ഹെര്‍കിന്‍, എയ്റ്റന്‍ ഹോണ്‍, മാറ്റന്‍ സാന്‍ഗാവ്കര്‍, ഡേവിഡ് കുനിയോ, ഏരിയല്‍ കുനിയോ, ഒമ്രി മിറാന്‍. ഇവരെ ഗാസയ്ക്ക് പുറത്ത് ഇസ്രയേല്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യത്തിന് കൈമാറും. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നിന്ന് പിടിച്ചുകൊണ്ടുപോയവരില്‍ ബാക്കിയുള്ള 20പേരെയാണ് ഇന്ന് ഘട്ടം ഘട്ടമായി മോചിപ്പിക്കുന്നത്. ആകെ 251 പേരെയാണ് ഹമാസ് ഇസ്രയേലില്‍ നിന്നും പിടിച്ചുകൊണ്ട് പോയത്. തുടര്‍ന്ന് ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇതുവരെയും 67000ത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടു.