ട്രാഫിക് ഫൈനും വീസ പുതുക്കലും പരസ്പരം ബന്ധപ്പെടുത്താൻ നടപടി ആരംഭിച്ച് ദുബായ്. ട്രാഫിക് ഫൈൻ കുടിശികക്കാർക്ക് വീസ പുതുക്കുമ്പോൾ കുടിശികയുള്ള പിഴ പൂർണമായോ തവണകളായോ അടയ്ക്കേണ്ടി വരും.
വീസ പുതുക്കലുമായി ട്രാഫിക് ഫൈൻ ബന്ധപ്പെടുത്തുന്നതിനുള്ള പ്രാരംഭ നടപടികൾക്കു ജിഡിആർഎഫ്എ തുടക്കമിട്ടു. പുതുക്കുന്നതിനു മുൻപ് പൂർണമായോ, തവണകളായോ അടച്ചു തീർക്കാമെന്ന ഉറപ്പിലാകും വീസയുടെ മറ്റുനടപടികളിലേക്കു കടക്കുക. പിഴവുകളുടെ ഗൗരവം അടിസ്ഥാനപ്പെടുത്തി ഇളവുകൾക്ക് അവസരമുണ്ട്.
Also Read: യുഎഇയുടെ പൊതുമാപ്പ് അവസരം ഉപയോഗിക്കാതെ നിയമലംഘനം; കര്‍ശന നടപടി
രാജ്യത്തെ ഗതാഗത നിയമങ്ങൾ പാലിക്കാനും പിഴകൾ അടയ്ക്കാനും പ്രവാസികളെ പ്രേരിപ്പിക്കുന്നതിനാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നതെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.