Men walk carrying sacks of flour that were taken from a raided truck carry sacks of flour after raiding a truck that was carrying foodstuffs, in Khan Yunis in the southern Gaza Strip on July 22, 2025. (Photo by AFP)

TOPICS COVERED

 തീവ്ര ദുരിത മേഖലയായ ഗാസയിൽ ഇസ്രയേൽ സൃഷ്ടിച്ച 'മരണ മേഖല' യെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഈയിടെ പുറത്തുവരുന്നത്. പൊടിക്കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടുന്ന പലസ്തീനിയന്‍ സമൂഹത്തിന്റെ ദുരിതം മനുഷ്യായുസിന് അനുഭവിക്കാവുന്നതിന്റെ പരിധികളെല്ലാം കടന്നു. മറ്റെല്ലാം നഷ്ടപ്പെട്ട ഈ ഹതഭാഗ്യരായ ജനതയ്ക്ക് മൂന്നു ദിവസത്തിനുള്ളില്‍ ഒരു തവണയെങ്കിലും ആഹാരം കഴിക്കണമെങ്കില്‍ പരീക്ഷണമേഖലകള്‍ പലത് താണ്ടണം. ഇതിനിടെയില്‍ പട്ടിണികൊണ്ടോ ഇസ്രയേല്‍ തൊടുത്ത വെടിയുണ്ട കൊണ്ടോ ജീവന്‍ നഷ്ടപ്പെട്ടേക്കാം.

GHF(ഗാസ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍)

മുഴുപട്ടിണിയിലായ ഗാസയിലെ ജനതയ്ക്ക് വിശപ്പടക്കാനുള്ള ഏക മാർഗ്ഗം ഇസ്രയേൽ-അമേരിക്കൻ പിന്തുണയുള്ള ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (GHF) നടത്തുന്ന ഒരു സഹായ വിതരണ കേന്ദ്രം മാത്രമാണ്. അവിടെയെത്തി മരണസാധ്യതയെ നേരിട്ട് തിരിച്ചുവന്നാല്‍, വന്നു അത്രതന്നെ. ഭക്ഷണം കിട്ടാതെ വലയുന്ന ആളുകള്‍ക്ക് മണിക്കൂറുകളോളം , ഇല്ലെങ്കില്‍ ദിവസങ്ങളോളം വരിനിന്നും കാത്തിരുന്നും, ഇസ്രയേലി ടാങ്കുകള്‍, കവചിത വാഹനങ്ങള്‍, ഡ്രോണുകള്‍ എന്നിവയെ പ്രതിരോധിച്ചും തോല്‍പ്പിക്കണം. പട്ടിണിയെ മറികടക്കാനുള്ള ആ യാത്ര കടുപ്പമേറിയതാണ്.

ഒരു പ്രത്യേക സ്ഥലം വരെ ആളുകള്‍ക്ക് വാഹനങ്ങളിലോ കാര്‍ട്ടുകളിലോ പോകാം. അതുകഴിഞ്ഞ് ഇറങ്ങി നടക്കണം. ഭക്ഷണവിതരണ കേന്ദ്രത്തില്‍ നിന്നേതാണ്ട് ഒന്നര കിമീ അകലെയാണ് ഈ സ്ഥലം. അതായത് ഭക്ഷണം കിട്ടിയാല്‍ അതുചുമന്ന് അത്രയും ദൂരം തിരികെ പോരുകയും വേണം.

Men walk carrying sacks of flour that were taken from a raided truck carry sacks of flour after raiding a truck that was carrying foodstuffs, in Khan Yunis in the southern Gaza Strip on July 22, 2025. (Photo by AFP)

അഭയം ‘അല്‍ ജൂറ’

ഈ കേന്ദ്രത്തിലേക്ക് യാത്ര തുടങ്ങി എത്താന്‍ പറ്റാതെ വന്നാലോ ആഹാരം കിട്ടാതെ വന്നാലോ ഗാസ ജനത തിരികെ പോവില്ല, അടുത്ത വിതരണത്തിനായി ആ വഴിയില്‍ കാത്തിരിക്കും. എത്തപ്പെട്ട ആ സ്ഥാനം നഷ്ടപ്പെടുത്താന്‍ ഒരാളും തയ്യാറല്ല. ഈ തുറന്ന മേഖലയില്‍ കാത്തിരിക്കുന്നത് ഒഴിവാക്കാന്‍ ‘അല്‍ ജൂറ’യില്‍ ആശ്രയം തേടുന്നു. ഈ പാതയിലെ 560 മീറ്റര്‍ പിന്നിടുമ്പോള്‍ മണ്‍കൂനകള്‍ക്കിടയിലായി മണല്‍ക്കുഴികളുണ്ട്. ഈ ഭാഗത്ത് പോയിരിക്കുന്നതിലൂടെ ഇസ്രയേലിന്റെ ആക്രമണത്തില്‍ നിന്നും രക്ഷ തേടാം, ഒപ്പം കാത്തിരിക്കാന്‍ ഒരു അഭയവുമാകുന്നു.

 

‘ഗോ സിഗ്നല്‍’ കേള്‍ക്കാനുള്ള കാത്തിരിപ്പ്

ആഹാരത്തിനായുള്ള പാതയിലുടനീളം അസഹനീയമായ ചൂടാണ് ഏല്‍ക്കേണ്ടിവരുന്നത്. പട്ടിണികിടന്നുള്ള ക്ലേശങ്ങള്‍ക്കു പുറമേ കടുത്ത ചൂടേറ്റും വെയിലേറ്റും തളര്‍ന്നുവാടും. ഭക്ഷണം ലഭിക്കാനുള്ള ‘ഗോ സിഗ്നല്‍’ മിക്കപ്പോഴും പന്ത്രണ്ടും ഇരുപത്തിനാലും മണിക്കൂറുകള്‍ ഇടവിട്ടാണ്. ഗോ സിഗ്നല്‍ കേട്ടുകഴിഞ്ഞാല്‍ ഭക്ഷണ വിതരണ കേന്ദ്രത്തിലേക്ക് അടുക്കാം. പിന്നീട് ഏകദേശം ഒരു കിലോമീറ്റര്‍ താണ്ടണം. ഇതിനിടയില്‍ വെടിയേല്‍ക്കാനുള്ള സാധ്യതയും അങ്ങേയറ്റമുണ്ട്. റാഫയിലെ പൂര്‍ണ സൈനിക നിയന്ത്രണത്തിനു പുറമേ സഹായവിതരണ കേന്ദ്രവും തടസങ്ങളും സൈനിക വാഹനങ്ങളും ഉപയോഗിച്ച് ഇസ്രയേല്‍ സൈന്യം വളഞ്ഞിട്ടുണ്ട്.

സ്നിപ്പര്‍ താവളങ്ങളും ഡ്രോണുകളും സൈനിക ഔട്ട്പോസ്റ്റുകളും ഈ നിയന്ത്രണത്തിനു കൂടുതല്‍ ശക്തിയേകുന്നവയാണ്. ആഹാരം തേടിയുള്ള യാത്രക്കിടെ മരിച്ചുവീഴാതിരിക്കാനായി ‘ഗോ സിഗ്നല്‍’ നോക്കിയിരിക്കുകയാണ് പലസ്തീനികള്‍. അതേസമയം അല്‍ജൂറയിലെ കാത്തിരിപ്പിനിടെയിലും വേടിയേറ്റ ദൃശ്യങ്ങള്‍ ജൂലൈ 14ന് പുറത്തുവന്നിട്ടുണ്ട്. ഭക്ഷണവിതരണ ഗേറ്റിനടുത്തേക്ക് എത്തുന്നതിനു തൊട്ടുമുന്‍പായിരുന്നു അത്. അല്‍ ജൂറയിലെ ആക്രമണത്തില്‍ 34പേരാണ് അന്ന് കൊല്ലപ്പെട്ടത്.

Men walk carrying sacks of flour that were taken from a raided truck carry sacks of flour after raiding a truck that was carrying foodstuffs, in Khan Yunis in the southern Gaza Strip on July 22, 2025. (Photo by AFP)

 

ഭക്ഷണം തേടുന്നവര്‍ക്കുനേരെ പെപ്പര്‍ സ്പ്രേ

ഇസ്രയേല്‍ സൈനികര്‍ മനുഷ്യത്വപരമായ രീതിയിലല്ല പലസ്തീനികളോട് പെരുമാറുന്നത്. ഭക്ഷണം കയ്യെത്തും ദൂരത്തിലെത്തുമ്പോള്‍ പാത്രവുമായി കാത്തിരിക്കുന്നവര്‍ക്കുനേരെ ഇസ്രയേല്‍ സൈന്യം പെപ്പര്‍ സ്പ്രേ ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭക്ഷണവിതരണകേന്ദ്രത്തിലെ ക്രൂരതകളെക്കുറിച്ച് പത്രപ്രവ‍ര്‍ത്തകന്‍ മുഹമ്മദ് ക്വെഷ്ന അല്‍ജസീറയുമായി പങ്കുവച്ചു. കൃത്യമായ ഏകോപനമില്ലാത്തതും സമയക്രമീകരണമില്ലാത്തതും ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള നടപടികളുടെ അഭാവവും പട്ടിണിയകറ്റാന്‍ ഉന്തും തള്ളുംവയ്ക്കേണ്ടുന്ന അവസ്ഥ സൃഷ്ടിക്കുന്നു. ആവശ്യത്തിന് ഉതകാത്ത രീതിയില്‍ പരിമിതമായ വിതരണമാണ് ഈ കേന്ദ്രങ്ങളില്‍ നടക്കുന്നത്. യുദ്ധം ചെയ്ക് ഭക്ഷണം വാങ്ങി തിരികെപ്പോകുമ്പോഴാണ് അടുത്ത പരീക്ഷണം . ഭക്ഷണം കിട്ടാതെ നിരാശരായ ജനതയാണ് വഴിയിലുടനീളം. ആയിരക്കണക്കിനാളുകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ ഭക്ഷണം തട്ടിപ്പറയ്ക്കുന്നത് വലിയ കോലാഹലങ്ങള്‍ക്കും വഴിവയ്ക്കും.

ആഹാരം ചോദിച്ച് കൊല്ലപ്പെട്ടവര്‍

പലസ്തീന്‍ ആരോഗ്യമന്ത്രാലയം തന്നെ പുറത്തുവിട്ട പത്രക്കുറിപ്പില്‍ ആഹാരത്തിനായി കാത്തുനില്‍ക്കുന്നതിനിടെ , 24 മണിക്കൂറില്‍ 31 പേര്‍ മരിച്ചതായും 107 പേര്‍ക്ക് പരുക്കേറ്റതായും സൂചിപ്പിക്കുന്നുണ്ട്. ജീവനോപാധിക്ക് വേണ്ടിയുള്ള പോരാട്ടത്തിനിടെ 922 പേര്‍ മരിക്കുകയും 5861 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ജൂലൈ 16ന് ഭക്ഷണം സ്വീകരിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 21 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. യുഎന്‍ പിന്തുണയോടെ മെയ് മാസത്തിൽ പുറത്തിറക്കിയ ഒരു റിപ്പോർട്ട് പ്രകാരം ഗാസയിലെ അഞ്ചില്‍ ഒരാള്‍ പൂര്‍ണപട്ടിണിയും 93 ശതമാനം പേരും കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നവരുമാണ്.

 

മനുഷ്യത്വമില്ലാത്ത ജിഎച്ച്എഫ്

ഗാസയിലേക്ക് സഹായം നല്‍കാന്‍ അന്താരാഷ്ട്ര സമ്മര്‍ദം ഏറിയപ്പോഴാണ് ജിഎച്ച്എഫ് അഥവാ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫോറം ഇസ്രയേല്‍–യുഎസ് നേതൃത്വത്തില്‍ രൂപീകരിക്കുന്നത്. അതോടൊപ്പം യുഎന്‍, അന്താരാഷ്ട്ര ഏജന്‍സികളെ ഒഴിവാക്കുകയെന്നതും ഇസ്രയേലിന്റെ ലക്ഷ്യമായിരുന്നു. എന്നാല്‍ ജിഎച്ച്എഫിന്റെ പ്രവര്‍ത്തനങ്ങളില്‍ മാനുഷിക സംഘടനകളെല്ലാം അതൃപ്തി രേഖപ്പെടുത്തിക്കഴിഞ്ഞു. യുഎന്നിനും മറിച്ചല്ല അഭിപ്രായം. ഗാസയുടെ ഒരു ഭാഗത്ത് മാത്രം സഹായമെത്തിക്കുകയും മറ്റ് മേഖലകളെ ജിഎച്ച്എഫ് അവഗണിക്കുകയും ചെയ്യുന്നുവെന്നാണ് യുഎൻ മാനുഷികകാര്യ മേധാവി ടോം ഫ്ലെച്ചർ മുന്‍പ് ആരോപിച്ചത്. പട്ടിണിയെ വിലപേശല്‍ ഉപകരണമാക്കുന്നുവെന്നും രാഷ്ട്രീയ സൈനിക ലക്ഷ്യങ്ങള്‍ക്കായി ജിഎച്ച്എഫിനെ ദുരുപയോഗം ചെയ്യുന്നുവെന്നും യുഎന്‍ ആരോപിക്കുന്നു.

ENGLISH SUMMARY:

Recent reports have emerged concerning the 'death zone' created by Israel in Gaza, an area of intense suffering. The suffering of the Palestinian community, including infants and women, has surpassed all limits of human endurance. For this unfortunate populace, who have lost everything else, merely to eat even once within three days, they must navigate through numerous perilous zones. During this ordeal, they might lose their lives either due to starvation or from bullets fired by Israel.